‘ഇത് ഫുട്ബോളിന്റെ ആലിംഗനം’: മത്സരത്തിനിടെ മെസ്സിയെ കെട്ടിപ്പിടിച്ച് എതിർ ടീം താരം, ചെറുചിരിയോടെ താരം; വൈകാരിക രംഗം– വൈറൽ വിഡിയോ

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 13, 2026 12:29 PM IST

1 minute Read

 X/@clubleonfc)
ലീഗ്‌സ് കപ്പിൽ ഇന്റർ മയാമി– ലിയോൺ മത്സരത്തിനിടെ മയാമി താരം ലയൺ മെസ്സിയെ കെട്ടിപ്പിടിക്കുന്ന ലിയോൺ താരം ജോഹാൻ റൊമാന. (ചിത്രം: X/@clubleonfc)

മയാമി ∙ പിതാവിന്റെ മരണശേഷം സൂപ്പർ താരം ലയണൽ മെസ്സി ആദ്യമായി കളത്തിലിറങ്ങിയപ്പോൾ മൈതാനത്ത് വൈകാരിക രംഗം. ലീഗ്‌സ് കപ്പിൽ മെസ്സിയുടെ ക്ലബായ ഇന്റർ മയാമിയും മെക്സിക്കൻ ക്ലബ്ബ് ലിയോണും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ലിയോണിന്‍റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന, മത്സരത്തിനിടെ മെസ്സി മൈതാനത്തുവച്ച് സ്നേഹത്തോടെ കെട്ടിപ്പുണരുകയായിരുന്നു. മെസ്സിയെ കെട്ടിപിടിച്ച്, ചെറുതായി എടുത്തുയർത്തിയ ജോഹാൻ ചിരിയോടെ പുറത്തു തട്ടി. പിന്നാലെ ചെറുചിരിയോടെ മെസ്സിയും നടന്നുനീങ്ങി. ഈ ദൃശ്യങ്ങൾ അതിവേഗം വൈറലായി.

What you should work next

ലിയോണിന്റെ ഔദ്യോഗിക പേജിലും ഈ ചിത്രം പങ്കുവച്ചു. ‘‘ഈ ആലിംഗനം ലിയോണിന്‍റെ വകയാണ്, എല്ലാവരുടെയും വകയാണ്, ഫുട്ബോളിന്‍റെ വകയാണ്. പ്രിയപ്പെട്ട ലയണൽ, ഇത് നിനക്കുള്ളതാണ്’’ എന്ന കുറിപ്പോടെയാണ് ക്ലബ്ബ് ചിത്രം പോസ്റ്റ് ചെയ്തത്. ‘ആദരവോടും സ്നേഹത്തോടും കൂടി’ എന്ന വാക്കുകളോടെയാണ് ലിയോൺ ക്ലബ് സന്ദേശം അവസാനിപ്പിച്ചത്.

പിതാവിന്റെ മരണശേഷം ആദ്യമായാണ് മെസ്സി മൈതാനത്തേക്ക് തിരിച്ചെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് അദ്ദേഹം കളത്തിലിറങ്ങിയത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജന്മനാടായ റൊസാരിയോയിലേക്ക് പോയ മെസ്സി, ഫുട്ബോളിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. പിതാവ് ഹോർഹെ മെസ്സിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിൽ, തന്റെ ഫുട്ബോൾ കരിയർ ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്ന് മെസ്സി സമ്മതിച്ചിരുന്നതിനാൽ ഈ തിരിച്ചുവരവ് തികച്ചും വൈകാരികമായിരുന്നു.

‘‘ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്കറിയില്ല. എനിക്ക് ആകെയറിയാവുന്നത് ഫുട്ബോൾ കളിക്കുക മാത്രമാണ്, ഇനി എത്രകാലം കളിക്കാനാകും എന്നതിനെക്കുറിച്ച് എനിക്കിപ്പോൾ കുറെ സംശയങ്ങളുണ്ട്. കരിയറിന്റെ അവസാനത്തോട് ഏറെ അടുത്തിരിക്കുകയായിരുന്നു. നമുക്കൊന്നിച്ച് ഇത് അവസാനിപ്പിക്കാൻ കുറച്ചുകൂടി കാത്തിരുന്നുകൂടായിരുന്നോ?’’– മെസ്സി പോസ്റ്റിൽ കുറിച്ചു.

എങ്കിലും, മെസ്സിയുടെ തിരിച്ചുവരവിന് ഇന്റർ മയാമിയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച ലിയോൺ 3-2 ന് വിജയം നേടുകയും ലീഗ്‌സ് കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. പകരക്കാരുടെ ബെഞ്ചിലായിരുന്ന മെസ്സി, രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയപ്പോൾ ആരാധകർ വലിയ കയ്യടികളോടെയാണ് താരത്തെ വരവേറ്റത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ഇയാൻ ഫ്രേയുടെ അസിസ്റ്റിൽ നിന്ന് ഡാനിയൽ പിന്റർ നേടിയ ഗോളിലൂടെ ഇന്റർ മയാമിയാണ് ആദ്യം മുന്നിലെത്തിയത്.

എന്നാൽ രണ്ടാം പകുതിയിൽ ലിയോൺ ശക്തമായ തിരിച്ചുവരവ് നടത്തി. ഹുവാൻ പാബ്ലോ ഡൊമിംഗസ് സ്കോർ സമനിലയിലാക്കിയതിന് പിന്നാലെ ഡാനിയൽ ആർസില രണ്ട് ഗോളുകൾ കൂടി നേടി ലിയോണിന് വിജയം സമ്മാനിച്ചു. ടൂർണമെന്റിൽ ആർസിലയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. യാനിക്ക് ബ്രൈറ്റ് ഇന്റർ മയാമിക്കായി ഒരു ഗോൾ മടക്കിയെങ്കിലും, മറ്റൊരു സമനില ഗോൾ കണ്ടെത്താൻ മയാമിക്ക് സാധിച്ചില്ല. തോൽവിയോടെ മയാമി ടൂർണമെന്റിൽനിന്നു പുറത്തായി.

English Summary:

Lionel Messi made an affectional instrumentality to the tract for Inter Miami pursuing his father's passing. The touching infinitesimal saw him embraced by an opposing player, highlighting the respect and emotion helium commands wrong the sport. Despite the affectional high, Inter Miami unluckily mislaid the lucifer to Leon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article