ഇത് ബെൻ സ്റ്റോക്സല്ലെ? സഹതാരത്തെ പൊലീസ് തൂക്കി, തൂണിനു പിന്നിൽ ‘ഒളിച്ച്’ മുൻ ക്യാപ്റ്റൻ- വിഡിയോ

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: August 24, 2026 10:23 AM IST

1 minute Read

ബ്രൈഡൻ കാഴ്സിനെ പൊലീസ് പിടികൂടിയപ്പോൾ ബെന്‍ സ്റ്റോക്സ്, ബെൻ സ്റ്റോക്സും കാഴ്സും
ബ്രൈഡൻ കാഴ്സിനെ പൊലീസ് പിടികൂടിയപ്പോൾ ബെന്‍ സ്റ്റോക്സ്, ബെൻ സ്റ്റോക്സും കാഴ്സും

ലണ്ടൻ∙ നൈറ്റ് ക്ലബ്ബിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇംഗ്ലണ്ട് പേസർ ബ്രൈഡൻ കാഴ്സിനെ പൊലീസെത്തി വിലങ്ങു വച്ച് കൊണ്ടു പോകുന്നത് തൂണിനു പിന്നില്‍നിന്ന് ‘ഒളിച്ചിരുന്ന്’ കണ്ട് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബ്രൈഡൻ കാഴ്സിനെ പൊലീസ് പിടികൂടി നൈറ്റ് ക്ലബ്ബിനു പുറത്തെത്തിച്ച ദൃശ്യങ്ങളിലാണ് ബെൻ സ്റ്റോക്സുമുള്ളത്. കുറച്ചുനേരം തൂണിനു പിറകിൽനിന്ന് കാഴ്സിനെ നോക്കിയ ശേഷം സ്റ്റോക്സ് പുറത്തേക്കു നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബെൻ സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും, കൗണ്ടി ക്രിക്കറ്റിൽ ഡറം കൗണ്ടിയുടെ താരമാണ്.

What you should work next

കാഴ്സും ഈ ക്ലബ്ബിനു വേണ്ടിയാണു കളിക്കുന്നത്. ഡാര്‍ബിഷെയറിനെതിരെ 338 റൺസിന്റെ വിജയം ആഘോഷിക്കാന്‍ കാഴ്സ് നൈറ്റ് ക്ലബ്ബിലെത്തിയപ്പോൾ സ്റ്റോക്സും ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ചാണോ എത്തിയതെന്നു വ്യക്തമല്ല. ഡാർബിഷെയറിനെതിരെ തകർപ്പൻ പ്രകടനമാണ് ബെൻ സ്റ്റോക്സ് നടത്തിയത്. രണ്ട് ഇന്നിങ്സുകളിൽ അർധ സെഞ്ചറികള്‍ (53,66) സ്വന്തമാക്കിയ താരം, ആദ്യ ഇന്നിങ്സിൽ രണ്ടു വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റും വീഴ്ത്തിയിരുന്നു.

ജൂണിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ബെൻ സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻസി ഏറ്റെടുത്തു നാലു വർഷങ്ങൾക്കു ശേഷമായിരുന്നു ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ. ന്യൂസീലന്‍ഡിനെതിരായ വിജയത്തിനു പിന്നാലെ ജൂണിൽ നൈറ്റ് ക്ലബ്ബിൽവച്ച് റഗ്ബി താരങ്ങളുമായി പ്രശ്നമുണ്ടാക്കിയതിന് ബെൻ സ്റ്റോക്സ് വിവാദത്തിലായിരുന്നു.

What you should work next

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് കൊണ്ടുവന്ന ‘നൈറ്റ് കർഫ്യു’ മറികടന്നാണ് സ്റ്റോക്സും സഹ താരം ഗുസ് അക്കിൻസനും ചേർന്ന് ചെൽസീയിലെ നൈറ്റ് ക്ലബ്ബിലെ‍ത്തിയത്. നൈറ്റ് ക്ലബ്ബിലെ സംഘർഷത്തിൽ ഇംഗ്ലണ്ട് ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ബെന്‍ സ്റ്റോക്സിനെ സസ്പെൻഡ് ചെയ്യുകയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഈ വിവാദങ്ങൾക്കിടെയാണ് സ്റ്റോക്സ് വിരമിക്കാന്‍ തീരുമാനിച്ചത്.

England planetary Brydon Carse is seen being handcuffed by constabulary extracurricular nighttime club, pursuing Durham's #CountyCricket lucifer triumph implicit Derbyshire.

Teammate Matthew Potts tin beryllium seen successful the video, with Ben Stokes besides successful the background, who played a important relation successful County…

— The CricHub (@thecrichub_live) August 23, 2026

English Summary:

Isn't that Ben Stokes? Former skipper ‘hides’ down a pillar arsenic teammate is hauled distant by police.

Read Entire Article