Published: July 04, 2026 06:21 PM IST
2 minute Read
ഭൂഗോളം പന്തായി ചുരുങ്ങുമ്പോൾ, ആ പന്തിന്റെ പതിനാറ് മൂലകളിൽ ഇടം നേടിയവർ ഇന്നു മുതൽ വീണ്ടും മാറ്റുരയ്ക്കുകയാണ്. ആരാണ് മികച്ചവർ എന്നറിയാനുള്ള കാത്തിരിപ്പന്റെ അവസാനഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 പിന്നിട്ട് പ്രീക്വാർട്ടറിൽ എത്തിയിരിക്കുകയാണ് കാൽപന്തുകളി. അടുത്ത ഘട്ടത്തിലേക്കു സാധ്യത ആർക്കെന്നു പരിശോധിക്കാം.
What you should work next
ജൂലൈ 4
പ്രീക്വാർട്ടർ റൗണ്ടിലെ ആദ്യ മത്സരത്തിൽ കാനഡ, മൊറോക്കോയെ നേരിടും. ഗ്രൂപ്പ് എയിൽനിന്നു വന്ന ദക്ഷിണാഫ്രിക്കയെ ഒരു ഗോളിനു കീഴടക്കിയാണ് കാനഡ പ്രീക്വാട്ടറിൽ എത്തിയത്. യൂറോപ്യൻ ശക്തിയായ നെതർലൻഡ്സിനെ 3–2 ഷൂട്ടൗട്ടിൽ കീഴടക്കിയാണ് മൊറോക്കോ വരുന്നത്. മാത്രമല്ല, ഖത്തർ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകൾ കൂടിയായിരുന്നു മൊറോക്കോ. ആ മുൻതൂക്കം എന്തായാലും ടീമിനുണ്ടാകും.
ജൂലൈ 5
അട്ടിമറി ചാംപ്യന്മാരായ പാരഗ്വായ്, 2018ലെ ജേതാക്കളായിരുന്ന ഫ്രാൻസിനെ നേരിടും. നോക്കൗട്ട് റൗണ്ടിൽ ശക്തരെന്നു വിശ്വസിച്ചിരുന്ന ജർമനിയെ 4–3 ന് ഷൂട്ടൗട്ടിൽ കീഴക്കിയാണ് പാരഗ്വായ് റൗണ്ട് ഓഫ് 16ൽ എത്തിയിരിക്കുന്നത്. എതിരാളി ഫ്രാൻസ് ആയതിനാൽ അടുത്ത ഘട്ടം കയറുമോ എന്നു കണ്ടറിയണം. ഇതുവരെ ഒരു മത്സരം പോലും തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യാതെ, അജയ്യരായാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഫൈനലിസ്റ്റുകളുമായിരുന്നു. എംബപെ എന്ന ഇരട്ട എൻജിനാണ് ഫ്രാൻസിന്റെ ശക്തി.
ജൂലൈ 6
കാൽപന്തുകളി മനോഹരമായ നൃത്തമാണെന്നു ലോകത്തിനു കാണിച്ചുകൊടുത്ത ബ്രസീൽ നേരിടാൻ പോകുന്നത് നോർവേ വൈകിങ്ങിനെയാണ്. നോക്കൗട്ട് ഘട്ടത്തിൽ ആദ്യ പകുതിയിൽ പിന്നിൽ നിന്ന ബ്രസീൽ ശക്തമായ തിരിച്ചടിയോടെ 2–1 ന് ജപ്പാനെ കീഴടക്കിയാണ് പ്രീക്വാട്ടറിൽ എത്തിയിരിക്കുന്നത്. മത്തേയൂസ് കുഞ്ഞയും വിനിസ്യൂസ് ജൂനിയറിനുമൊപ്പം നെയ്മാറും ബൂട്ടണിഞ്ഞാൽ അവരെ തടയാൻ നോർവേ പാടുപെടും. രണ്ടുകൂട്ടരും ഒന്നിനൊന്നു മികച്ചവർ. പോസ്റ്റിനു മുൻപിൽ ഗോളടി യന്ത്രവുമായി നിൽക്കുന്ന വൈക്കിങ് തലവൻ എർലിങ് ഹാളണ്ടിനെ പിടിച്ചുകെട്ടാൻ ബ്രസീലിനു സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിജയം.
അന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ സഹആഥിതേയരായ മെക്സിക്കോ, ഇംഗണ്ടിനെ നേരിടും. ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് മെക്സിക്കോയുടെ വരവ്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും വിജയിച്ചാണ് മെക്സിക്കോ വരുന്നത്. ഡിആർ കോംഗോയിൽനിന്നു ജീവൻ തിരിച്ചുകിട്ടിയാണ് ഇംഗ്ലണ്ടിന്റെ വരവ്. അവസാന നിമിഷം 2–1 ന് കോംഗോയെ തോൽപ്പിച്ച ഇംഗ്ലണ്ടിന് കനത്ത വെല്ലുവിയായിട്ടാണ് മെക്സിക്കോ വരുന്നത്. തീപാറും പോരാട്ടമായിരിക്കും എന്നുറപ്പ്.
ജൂലൈ 7
മൂന്നു കിടിലൻ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ദിനമാകും ജൂലൈ 7. പാതിരാത്രി യൂറോപ്പിലെ പോരാളികളായ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടുമ്പോൾ അടുത്ത ചാംപ്യൻ കുപ്പായം ആരിടണമെന്നതിൽ ഏകദേശം തീരുമാനമാകും. ശക്തരായ ക്രൊയേഷ്യയെ 2–1 കിഴടക്കിയാണ് പോർച്ചുഗൽ വരുന്നത്. ഓസ്ട്രിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ എത്തുന്നത്. ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയും സംഘവും ഏറ്റുമുട്ടുക ടീനേജ് കുപ്പായത്തിൽനിന്നു പ്രമോഷൻ കിട്ടിയ യമാലിനും വില്യംസിനും കൂട്ടരോടും ആയിരിക്കും. ഇതുവരെ ഒരു ഗോളും വഴങ്ങിയിട്ടില്ലെന്ന പ്രത്യേകതയും സ്പെയിനിനുണ്ട്.
രണ്ടാം മത്സരത്തിൽ, ആദ്യമായി നോക്കൗട്ട് റൗണ്ട് കടന്ന യുഎസ്എയും യുറോപ്യൻ കുതിരകളായ ബൽജിയവുമാണ്. കരുത്തുറ്റ പ്രകടനവുമായി മുന്നേറുകയാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുഎസ്എ ടീമിനു അടിപതറിയിരുന്നു. നോക്കൗട്ട് റൗണ്ടിൽ ബോസ്നിയ ആൻഡ് ഹെർസഗൊവിന 2–0 നു കീഴടക്കിയാണ് അവസാന 16ൽ എത്തിയിരിക്കുന്നത്. ആഫ്രിക്കൻ ടീം ആയ സെനഗലിനെ എക്സ്ട്രാ ടൈമിൽ തോൽപ്പിച്ചാണ് ബൽജിയം വരുന്നത്.
മൂന്നാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീന, ഈജിപ്തിനെ നേരിടും. ചെറിയ ടീമെന്ന് എഴുതി തള്ളിയ കാബോ വെർദെയോട് കഷ്ട്ടിച്ചു രക്ഷപെട്ടാണ് ലോകചാംപ്യൻമാരുടെ വരവ്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും വിജയിച്ചെങ്കിലും മൂന്നു ഗോളുകൾ വഴങ്ങിയത് ഡിഫൻസിന്റെ പോരായ്മ വിളിച്ചോതുന്നു. ഓസ്ട്രേലിയയെ 4–2ന് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഈജിപ്ത് വരുന്നത്. മെസ്സിയുടെയും ഈജിപ്തിന്റെ സ്റ്റാർ താരം മുഹമ്മദ് സലായുടെയും അവസാന ലോകകപ്പാകും ഇത്.
ജൂലൈ 8
റൗണ്ട് ഓഫ് 16ലെ അവസാന പോരാട്ടത്തിൽ സ്വിറ്റ്സർലൻഡും കൊളംബിയയും ഏറ്റുമുട്ടും. അൾജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്വിസ് സംഘം വരുന്നത്. ആഫ്രിക്കൻ ടീമായ ഘാനയെ 1–0 ന് പരാജയപ്പെടുത്തിയാണ് കൊളംബിയ എത്തുന്നത്. കെ ഗ്രൂപ്പ് ചാംപ്യന്മാരുമായിരുന്നു.
English Summary:





English (US) ·