‘ഇനി ഹാർദിക് മറന്നുപോയതാണോ?’; അടിവാങ്ങിക്കൂട്ടി ബുമ്രയും ബോൾട്ടും, എന്നിട്ടും ഇംപാക്ട് പ്ലെയറെ എറിയിച്ചില്ല; അന്തംവിട്ട് ആരാധകർ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 30, 2026 01:07 PM IST Updated: April 30, 2026 04:20 PM IST

1 minute Read

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് ഇംപാക്‌ട് സബ് ആയി ഇറങ്ങിയ ഷാർദൂൽ ഠാക്കൂർ (X/@prasaanth_07)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് ഇംപാക്‌ട് സബ് ആയി ഇറങ്ങിയ ഷാർദൂൽ ഠാക്കൂർ (X/@prasaanth_07)

മുംബൈ ∙ ഐപിഎൽ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങുകയാണ്. എട്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റ് മാത്രമുള്ള മുംബൈ, ഒൻപതാം സ്ഥാനത്താണ്. ഇന്നലെ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ആറു വിക്കറ്റിനാണ് മുംബൈയുടെ തോൽവി. ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡയത്തിൽ മുബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ആറു വിക്കറ്റും എട്ടു പന്തുകളും ബാക്കിയാക്കിയാണ് ഹൈദരാബാദ് മറികടന്നത്. ഇതോടെ ജസ്പ്രീത് ബുമ്രയുടെ ട്രെൻഡ് ബോൾ‌ട്ടും ഉൾപ്പെടുന്ന മുംബൈയുടെ ബോളിങ് നിരയ്ക്കെതിരെയും കടുത്ത വിമർശനം ഉയർന്നു.

മത്സരത്തിൽ ഇംപാക്ട് സബ് ആയി മുംബൈ ഇറക്കിയ ബോളിങ് ഓൾറൗണ്ടറായ ഷാർദൂൽ ഠാക്കൂറിനെ ഒരോവർ പോലും പന്തെറിയിക്കാതിരുന്നതും രൂക്ഷവിമർശത്തിന് ഇടയാക്കി. സൺറൈസേഴ്സ് ചേസിങ്ങിന്റെ ഏഴാം ഓവറിലാണ് ഷാർദൂൽ ഠാക്കൂർ ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസിനു പകരമാണ് ഷാർദൂൽ ഇറങ്ങിയത്. പവർപ്ലേയിൽ 92 റൺസ് വഴങ്ങി മുംബൈ ബോളർമാർ വശംകെട്ട് നിന്നിട്ടും ഷാർദൂലിന് ഒരോവർ പോലും നൽകാൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ഒരു മുൻനിര സീം ബോളിങ് ഓൾറൗണ്ടർ ടീമിലുണ്ടായിട്ടും അ പ്രയോജനപ്പെടുത്താത്തതിന് പിന്നിലെ യുക്തിയെയാണ് മത്സരശേഷം ആരാധകർ ചോദ്യം ചെയ്യുന്നത്.

മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവരും തീരുമാനത്തിൽ അമ്പരപ്പ് രേഖപ്പെടുത്തി. ‘‘ഒരു ടീം ഒരു ബോളറെ ‘ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട്’ ആയി കൊണ്ടുവരികയും, എന്നാൽ അയാളെക്കൊണ്ട് ഒരു ഓവർ പോലും എറിയിക്കാതിരിക്കുകയും ചെയ്ത സംഭവം ഇതിനുമുൻപ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇന്ന് രാത്രി ഷാർദൂലിന്റെ കാര്യത്തിൽ ഇത് സംഭവിച്ചു.’’– ആകാശ് ചോപ്ര കുറിച്ചു.

Has it ever happened that a squad got successful an Impact Substitute arsenic a bowler and didn’t get him to vessel adjacent a azygous over.
Happened with Shardul tonight.

— Aakash Chopra (@cricketaakash) April 29, 2026

മുംബൈ ബോളർമാരിൽ, ട്രെന്റ് ബോൾട്ട് തന്റെ നാല് ഓവറിൽ 41 റൺസ് വഴങ്ങിയപ്പോൾ, ജസ്പ്രീത് ബുമ്ര തന്റെ കരിയറിലെ മോശം ദിവസങ്ങളിലൊന്നിൽ നാല് ഓവറിൽ വിക്കറ്റില്ലാതെ 54 റൺസ് വിട്ടുനൽകി. അള്ളാ ഗസൻഫർ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അശ്വനി കുമാർ രണ്ട് ഓവറിൽ 41 റൺസും വിട്ടുനൽകി. ഹാർദിക് പാണ്ഡ്യ 10.63 ഇക്കോണമിയിൽ റൺസ് വഴങ്ങിയപ്പോൾ, വിൽ ജാക്സ് എറിഞ്ഞ ഏക ഓവറിൽ 19 റൺസ് പിറന്നു. എന്നിട്ടും ഐപിഎലിൽ 112 മത്സരങ്ങളിൽ നിന്ന് 113 വിക്കറ്റുകൾ വീഴ്ത്തിയ, കൂട്ടുകെട്ടുകൾ തകർക്കാൻ മിടുക്കനായ ഠാക്കൂറിനെ ഹാർദിക് പന്തേൽപ്പിച്ചില്ല. ഈ വിചിത്രമായ തീരുമാനത്തോട് സമൂഹമാധ്യമങ്ങൾ പ്രതികരിച്ചത് ഇങ്ങനെയാണ്:

When Bumrah,Boult & Ashwani person gone implicit 13,10 & 20 per over.Shardul Thakur has been Impact sub arsenic a fielder.That’s a archetypal !!! #Yoviews

— Yomahesh Vijayakumar (@yomi2105) April 29, 2026

Didn't adjacent notation different and astir apt the biggest blunder by this clueless management.

"Impact player" Shardul Thakur has not adjacent bowled an implicit 👌🤣🤣

Why didn't you play him successful the XI up of Boult and person Rutherford instead?

So galore horrible calls.

— Anuj Nitin Prabhu (@APTalksCricket) April 29, 2026

Other teams are utilizing the interaction subordinate for batting and bowling.

Mumbai Indians & Hardik Pandya, utilizing the interaction subordinate conscionable for fielding by Shardul Thakur astatine Wankhede vs Sunrisers Hyderabad.

Many questions for Mahela Jayawardene & Captaincy, Suryakumar yadav & Jasprit Bumrah,… pic.twitter.com/twXvDdX5Aw

— MANU. (@IMManu_18) April 29, 2026

- Came successful arsenic an interaction player.
- Didn’t bat.
- Didn’t bowl.

Shardul Thakur becomes the archetypal interaction subordinate successful IPL past who neither batted nor bowled. 😢 pic.twitter.com/epGEnKUY6j

— Mufaddal Vohra (@mufaddal_vohra) April 29, 2026

English Summary:

Mumbai Indians are facing playoff challenges aft their sixth IPL loss, presently sitting successful ninth spot with lone six points from 8 matches. Their caller decision to Sunrisers Hyderabad astatine location has intensified disapproval of their bowling attack, including Jasprit Bumrah and Trent Boult, and sparked statement implicit the arguable non-use of interaction subordinate Shardul Thakur.

Read Entire Article