ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, ക്രിക്കറ്റ് അവസാനിച്ചോ? പാക്കിസ്ഥാന്റെ തോൽവി പ്രതിരോധിക്കാൻ നഖ്‍വിയുടെ വിചിത്രവാദം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: September 03, 2026 04:34 PM IST

1 minute Read

ഏഷ്യാ കപ്പ് ഫൈനലിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. (Photo by Sajjad HUSSAIN / AFP)
മൊഹ്സിൻ നഖ്‍വി. Photo: Sajjad HUSSAIN/AFP

ലഹോർ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങൾ തോറ്റതോടെ പാക്ക് ക്രിക്കറ്റ് ടീമിനെതിരായ വിമർശനങ്ങൾ ശക്തമാകുകയാണ്. തോൽവിക്കു പിന്നാലെ പരിശീലകൻ സര്‍ഫറാസ് അഹമ്മദ്, ബോളിങ് പരിശീലകൻ ഉമർ‍ ഗുൽ എന്നിവരെ പുറത്താക്കിയ പിസിബി, ടീമിലെ ഏഴു താരങ്ങളെ ഒറ്റയടിക്കു മാറ്റിയിരുന്നു. അതേസമയം പാക്കിസ്ഥാന്റെ തുടർ തോൽവികളെ പ്രതിരോധിക്കാൻ വിചിത്രമായ ന്യായമാണ് പാക്ക് ക്രിക്കറ്റ് അസോസിയേഷൻ തലവൻ മൊഹ്സിൻ നഖ്‍വി ഉയർത്തിയത്. ഇന്ത്യ അയർലൻഡിനോടു തോറ്റിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്ക നമീബിയയോടു തോറ്റിട്ടുണ്ടെന്നുമാണ് നഖ്‍വി പ്രതികരിച്ചത്.

What you should work next

‘‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ദക്ഷിണാഫ്രിക്ക നമീബിയയോടു തോൽക്കുന്നു. ഇന്ത്യ അയർലൻഡിനോടു തോൽക്കുന്നു. അതുകൊണ്ട് ക്രിക്കറ്റ് അവസാനിച്ചോ? ഒരു കാര്യം പാക്കിസ്ഥാനു പ്രധാനപ്പെട്ടതാണ്. ടീമിന് ആവശ്യമുള്ളവരെയെല്ലാം ഉറപ്പായും ഉൾപ്പെടുത്തും. ടീമിലുള്ള താരങ്ങൾ കളിക്കുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? പാക്കിസ്ഥാന് ഓരോ മത്സരങ്ങളും ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാൻ രണ്ടു ടെസ്റ്റുകൾ തോറ്റു. ശരിയാണ്. പക്ഷേ ഏകദിനത്തിലും ട്വന്റി20യിലും സംഭവിച്ചതുപോലെ ഉറപ്പായും ഞങ്ങൾ തിരിച്ചുവരും.’’

What you should work next

‘‘വിമര്‍ശനങ്ങളെ ഞാൻ ഒരിക്കലും ഭയന്നിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഞാൻ അധികാരമേറ്റ ശേഷം പാക്ക് ക്രിക്കറ്റ് നശിച്ചെന്നു പറയുന്നവർ പഴയ റാങ്കിങ് ഒന്നു നോക്കുക. ഏകദിനത്തിൽ പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തായിരുന്നു, ഇപ്പോൾ അഞ്ചാമതാണ്. ട്വന്റി20യിൽ ഒൻപതിൽനിന്ന് ആറാം സ്ഥാനത്തേക്ക് ടീമെത്തി.’’–  നഖ്‍വി വ്യക്തമാക്കി. ലോർഡ്സ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും ബാറ്റു ചെയ്യാതിരുന്ന ഇമാം ഉൾ ഹഖിനെതിരെ പിസിബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചിൽ ബോധപൂർവം പരുക്ക് അഭിനയിച്ച് ഇമാം ബാറ്റിങ് ചെയ്യാതെ ഒഴിവാകുന്നുവെന്നാണ് ആരോപണം.

English Summary:

Pakistan Cricket Board (PCB) main Mohsin Naqvi pointed astatine India's daze decision against Ireland to support Pakistan cricket amid the ongoing criticism

Read Entire Article