Published: February 21, 2026 09:59 AM IST
1 minute Read
ബാങ്കോക്ക്∙ ക്യാപ്റ്റൻ രാധാ യാദവിന്റെ ഓൾറൗണ്ട് മികവിൽ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനെ 5 വിക്കറ്റിന് തോൽപിച്ച് ഇന്ത്യ എ ടീം ഫൈനലിൽ കടന്നു. സ്കോർ: ശ്രീലങ്ക എ 20 ഓവറിൽ 118ന് ഓൾഔട്ട്, ഇന്ത്യ എ 13.3 ഓവറിൽ 5ന് 119.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്ലദേശ് എ ടീമാണ് എതിരാളികൾ. സെമിയിൽ പാക്കിസ്ഥാൻ എ ടീമിനെ 54 റൺസിന് തോൽപിച്ചാണ് ബംഗ്ലദേശ് ഫൈനലിൽ കടന്നത്. മത്സരം ഉച്ചയ്ക്കു 12.30 മുതൽ സോണി ടെന്നിലും സോണി ലിവിലും തൽസമയം.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും രാധാ യാദവ് നയിച്ച ഇന്ത്യൻ ബോളിങ് നിര അവരെ പിടിച്ചുകെട്ടി. രാധ 19 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയപ്പോൾ 2 വിക്കറ്റ് വീതം തനൂജ കൻവറും പ്രേമ റാവത്തും വീഴ്ത്തി. മറുപടി ഇന്നിങ്സിന്റെ ഒരു ഘട്ടത്തിൽ ഇന്ത്യ 3ന് 21 എന്ന നിലയിലായെങ്കിലും വൃന്ദ ദിനേഷിന്റെയും (42) രാധ യാദവിന്റെയും (31) ബാറ്റിങ് മികവിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
English Summary:







English (US) ·