ഇന്ത്യ ട്രോഫി വാങ്ങില്ലെന്ന് മൊഹ്‍സിൻ നഖ്‍വിക്ക് അറിയാമായിരുന്നു; എതിർത്തില്ലെന്ന് വെളിപ്പെടുത്തൽ

3 days ago 2

ഓൺലൈൻ ഡെസ്ക്

Published: September 15, 2026 06:29 PM IST

1 minute Read

ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം, വേദിയിൽ നിൽക്കുന്ന മൊഹ്സിൻ നഖ്‍വി
ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം, വേദിയിൽ നിൽക്കുന്ന മൊഹ്സിൻ നഖ്‍വി

മുംബൈ∙ ഏഷ്യാകപ്പ് ജയിച്ചാൽ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങേണ്ടെന്ന തീരുമാനം ഇന്ത്യൻ‌ ടീം മാനേജ്മെന്റ് ഒരുമിച്ച് എടുത്തതാണെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും ഇക്കാര്യം അറിയാമായിരുന്നെന്നും ബിസിസിഐ വൈസ് പ്രസി‍‍ഡന്റ് രാജീവ് ശുക്ല. എസിസി തലവനായ മൊഹ്‍സിൻ നഖ്‍വി ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ എതിർത്തിരുന്നില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിനു തോൽപിച്ചാണ് ഇന്ത്യ വനിതാ ഏഷ്യാകപ്പിലെ എട്ടാം കിരീടം വിജയിച്ചത്. എന്നാൽ പാക്കിസ്ഥാനിലെ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയാറായില്ല. രണ്ടാം സ്ഥാനക്കാർക്കുള്ള പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‌‌വിയും സംഘവും ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിന്ന ശേഷം സ്റ്റേഡിയം വിട്ടു. അതേസമയം കളി ജയിച്ച ശേഷം ഇന്ത്യൻ താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു.

What you should work next

‘‘ട്രോഫി സ്വീകരിക്കുന്ന കാര്യം ബിസിസിഐ ചർച്ച ചെയ്താണു തീരുമാനമെടുത്തത്. നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കേണ്ടെന്നത് ഒരുമിച്ചെടുത്ത തീരുമാനമാണ്. നഖ്‍വിയും ഇതിനെ എതിർത്തിട്ടില്ല. ഞങ്ങളുടെ നിലപാട് ടീമിനെ കൃത്യമായി അറിയിച്ചിട്ടുണ്ടായിരുന്നു.’’– രാജീവ് ശുക്ല മാധ്യമങ്ങളോടു പറഞ്ഞു. ട്രോഫി ഏറ്റുവാങ്ങില്ലെന്ന് നേരത്തേ തന്നെ സംഘാടകരെ അറിയിച്ചിരുന്നതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും പറഞ്ഞു.

What you should work next

‘‘രാജ്യത്തിന്റെ നയതന്ത്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി ബിസിസിഐക്കു പ്രവർത്തിക്കാൻ സാധിക്കില്ല. ജേതാക്കളായാൽ, നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് എസിസിയെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇത് ബിസിസിഐയോ കളിക്കാരോ എടുത്ത തീരുമാനമല്ല. രാജ്യത്തിന്റെ താൽപര്യം പിന്തുടരാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിലൂടെ പഹൽഗാം ആക്രമണത്തിലെ ഇരകളായ എല്ലാവരെയും ഞങ്ങൾ ആദരിക്കുകയായിരുന്നു.’’– സൈകിയ പറഞ്ഞു.

എസിസി ഡപ്യൂട്ടി ചെയർമാൻ ഖാലിദ് സാഹിബാണ് സമ്മാനദാനം നടത്തിയിരുന്നതെങ്കിൽ ഞങ്ങൾ പങ്കെടുക്കുമായിരുന്നു. അക്കാര്യം ഞങ്ങൾ നിർദേശിച്ചു. എന്നാൽ ഞങ്ങളുടെ നിർദേശം അംഗീകരിക്കപ്പെടാത്തതിനാൽ ഞങ്ങൾക്ക് മറ്റു മാർഗമില്ലായിരുന്നു.’’– സൈകിയ പറഞ്ഞു. പുരുഷ, വനിത ടീമുകൾക്ക് ലഭിച്ച ഏഷ്യ കപ്പ് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Rajeev Shukla said that Mohsin Naqvi did not entity to India not taking the Women's Asia Cup rubric from him

Read Entire Article