ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കും: ബംഗ്ലദേശിനെ കൊണ്ട് കത്ത് അയപ്പിച്ച് മൊഹ്‌സിൻ നഖ്‌വിയുടെ ‘കുബുദ്ധി’

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 09, 2026 11:08 PM IST Updated: February 10, 2026 08:09 AM IST

1 minute Read

മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം 
(Photo by Sajjad HUSSAIN / AFP)
മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (Photo by Sajjad HUSSAIN / AFP)

Follow Us

Facebook

WhatsApp

ലഹോർ ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മുൻ നിശ്ചയപ്രകാരം നടക്കും. ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയതോടെയാണ് ഇത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 15നു കൊളംബോയിലാണ് ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ലഹോറിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി വാർത്താസമ്മേളനം നടത്തിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമോ എന്ന കാര്യത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനം വ്യക്തമാകുമെന്നാണ് മൊഹ്‌സിൻ നഖ്‌വി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പിസിബി ഉന്നയിച്ച ചില വിഷയങ്ങളിൽ ഐസിസിയിൽനിന്നു പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും നഖ്‌വി പറഞ്ഞു. ‘‘ഞങ്ങൾ ഐസിസിയുമായി ചർച്ചകൾ നടത്തി. ഇപ്പോൾ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. അവരുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞാൽ ഞങ്ങൾ തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദേശപ്രകാരമാകും തീരുമാനം. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപനമുണ്ടാകും.’’– നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘‘ഞങ്ങളുടെ അതിഥികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ഐസിസി ഞങ്ങളുടെ അടുത്തേയ്ക്കു വന്നു, അതിനാൽ ഞങ്ങൾ അവരെ ബഹുമാനിച്ചു. ഈ സമയത്ത്, ഐസിസിയും ബംഗ്ലദേശും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല. ബംഗ്ലദേശിന്റെ നിലപാട് ന്യായമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അവരെ പിന്തുണച്ചത്.’’– നഖ്‌വി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയ്ക്കെതിരെ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡും (ബിസിബി) പിസിബിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പിസിബി കത്ത് അയച്ചു. ‘‘ഈ കാലയളവിൽ ബംഗ്ലദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ നടത്തിയ എല്ലാ ശ്രമങ്ങളും ഞങ്ങളെ വളരെയധികം സ്പർശിച്ചു. നമ്മുടെ സാഹോദര്യം എന്നും നിലനിൽക്കട്ടെ. പാക്കിസ്ഥാനിലെത്തി നടത്തിയ ചർച്ചകളും അതിന്റെ വരാനിരിക്കുന്ന ഫലങ്ങളും കണക്കിലെടുത്ത്, മുഴുവൻ ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെയും പ്രയോജനത്തിനായി ഫെബ്രുവരി 15 ന് ഇന്ത്യയ്‌ക്കെതിരെ ഐസിസി ടി20 ലോകകപ്പ് മത്സരം കളിക്കാൻ ഞാൻ പാക്കിസ്ഥാനോട് അഭ്യർഥിക്കുന്നു.’’– അമിനുൽ ഇസ്‌ലാം കത്തിൽ വ്യക്തമാക്കി.

എന്നാൽ നഖ്‌വിയുടെ തന്നെ അഭ്യർഥന പ്രകാരമാണ് ബിസിബി ഇങ്ങനെയൊരു കത്തയച്ചതെന്നാണ് വിവരം. ബിസിബിയുടെ അഭ്യർഥന പ്രകാരമാണ് ബഹിഷ്കരണ ഭീഷണിയിൽനിന്നു പിന്മാറിയതെന്ന് വരുത്തിത്തീർക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഞായറാഴ്ച ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന നാലു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ മൊഹ്‌സിൻ നഖ്‌വിക്കും ഐസിസി ഡപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജയ്ക്കുമൊപ്പം അമിനുൽ ഇസ്‌ലാമും പങ്കെടുത്തിരുന്നു. ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നതെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. അതിനാലാണ് ഒത്തുതീർപ്പു ചർച്ചയിൽ ബംഗ്ലദേശ് പ്രതിനിധിയും പങ്കെടുത്തത്.

English Summary:

The India vs Pakistan T20 World Cup lucifer volition proceed arsenic scheduled, pursuing Pakistan's determination to retreat its boycott menace against India. This important improvement comes aft discussions and a connection from the Pakistan Cricket Board chairman.

Read Entire Article