Published: February 22, 2026 08:10 PM IST
1 minute Read
ലണ്ടൻ∙ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഇന്ത്യ, പാക്കിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനമില്ലാത്തത് വെറും ‘ഷോയെന്ന്’ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം അലിസ്റ്റർ കുക്ക്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മാത്രമാണ് ഇന്ത്യ–പാക്ക് താരങ്ങളുടെ പ്രതിഷേധമെന്നും ക്യാമറ കാണാതിരിക്കുമ്പോൾ ഇരു ടീമുകളിലെ താരങ്ങളും സംസാരിക്കാറുണ്ടെന്നും കുക്ക് തുറന്നടിച്ചു. ഇംഗ്ലണ്ട് മുന്‍ താരങ്ങളായ മൈക്കൽ വോൺ, ഡേവിഡ് ലോയ്ഡ്, ഫിൽ ടഫ്നെൽ എന്നിവർക്കൊപ്പം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് കുക്കിന്റെ വിവാദ പ്രസ്താവന.
‘‘ഇവർ പിന്നണിയിലും സംസാരിക്കാതിരിക്കുമോ? എല്ലാവരും പതിവുപോലെ സംസാരിക്കുന്നുണ്ടെന്നാണു ഞാൻ വായിച്ചിട്ടുള്ളത്. ഇതൊരു ഷോ മാത്രമാണ് അല്ലെ? ഗ്രൗണ്ടിൽ അവർ ഹസ്തദാനം ചെയ്യുന്നില്ല. എന്നാൽ അടച്ചിട്ട മുറിയിൽ ഇവർ സംസാരിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല.’’– അലിസ്റ്റര്‍ കുക്ക് ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിനും അതിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂറിനും ശേഷം, പാക്ക് താരങ്ങളുമായി ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നടത്തിയിരുന്നില്ല. ഏഷ്യാകപ്പ് മുതലാണ് ഇന്ത്യൻ ടീം ഈ രീതിക്കു തുടക്കമിട്ടത്.
ട്വന്റി20 ലോകകപ്പിലും ടീം ക്യാപ്റ്റൻമാരോ, താരങ്ങളോ പരസ്പരം ഹസ്തദാനത്തിനു നിന്നില്ല. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് മുൻ താരത്തിന്റെ ആരോപണം. ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 61 റൺസ് വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ മത്സരത്തിൽ 114 ന് പുറത്തായിരുന്നു.
English Summary:







English (US) ·