ഇന്ത്യ- പാക്ക് പരമ്പരകൾ വീണ്ടും തുടങ്ങണം: കിട്ടിയ അവസരം മുതലാക്കാന്‍ പിസിബി, ഒന്നും മിണ്ടാതെ ഐസിസി

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 09, 2026 03:03 PM IST

1 minute Read

ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് (ഫയൽ ചിത്രം, X/@CricCrazyJohns)
ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് (ഫയൽ ചിത്രം, X/@CricCrazyJohns)

Follow Us

Facebook

WhatsApp

ലഹോർ∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ പിന്തുണച്ച് ഇന്ത്യയെ ബഹിഷ്കരിച്ച പാക്കിസ്ഥാൻ, തീരുമാനം പിൻവലിച്ചേക്കും. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കില്ലെന്നു പാക്ക് സർക്കാരാണു പ്രഖ്യാപിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍ നടത്തിയ ചർച്ചകള്‍ക്കൊടുവിൽ പാക്കിസ്ഥാൻ മത്സരത്തിന് ഇറങ്ങുമെന്നു സമ്മതിച്ചേക്കും. അതേസമയം ഐസിസിയുമായുള്ള ചർച്ചയിൽ ഇന്ത്യയുമൊത്തുള്ള ക്രിക്കറ്റ് പരമ്പരകൾ വീണ്ടും ആരംഭിക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ മുന്നോട്ടുവച്ചതായാണു വിവരം.

അവസരം മുതലെടുത്ത് കൂടുതൽ ആവശ്യങ്ങൾ നടപ്പാക്കിയെടുക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചെന്നാണു വ്യക്തമാകുന്നത്. ഐസിസി പ്രതിനിധികൾ ഞായറാഴ്ച ലഹോറിലെത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭാരവാഹികളെ കണ്ടിരുന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കണമെങ്കിൽ ഇരു ടീമുകളും തമ്മിലുള്ള പരമ്പരകള്‍ വീണ്ടും ആരംഭിക്കണമെന്ന നിർദേശം പിസിബി മുന്നോട്ടുവച്ചു. 2013ന് ശേഷം ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകൾ നടന്നിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടത് ഇന്ത്യ ആയതിനാൽ ഐസിസി യാതൊരു പ്രതികരണത്തിനും നിന്നില്ല.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിനു നിന്നിരുന്നില്ല. ഈ രീതി മാറ്റണമെന്നതായിരുന്നു പിസിബിയുടെ മറ്റൊരു ആവശ്യം. കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ ഇന്ത്യ വിജയിച്ച മൂന്നു മത്സരങ്ങളിലും താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ധാരണയിലെത്താൻ ഐസിസി ഇടപെടണമെന്നും പിസിബി ആവശ്യപ്പെട്ടു. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ ഐസിസി തയാറായിട്ടില്ല. ബംഗ്ലദേശിനു നഷടപരിഹാരം വേണമെന്നു പാക്കിസ്ഥാൻ പറഞ്ഞെങ്കിലും അതിനു സാധിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.

English Summary:

Pakistan mightiness retreat its determination to boycott the T20 World Cup lucifer against India

Read Entire Article