ഇന്ത്യന്‍ ടീം തോൽവിയുടെ വക്കിൽ, പാണ്ഡ്യ പുറത്തായപ്പോൾ കയ്യടിച്ച് മഹിക ശർമ; വൻ വിമർശനം

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 23, 2026 09:33 PM IST Updated: February 24, 2026 09:31 AM IST

1 minute Read

ഹാർദിക് പാണ്ഡ്യയും മഹിക ശർമയും, പാണ്ഡ്യ പുറത്തായപ്പോൾ കയ്യടിക്കുന്ന മഹിക
ഹാർദിക് പാണ്ഡ്യയും മഹിക ശർമയും, പാണ്ഡ്യ പുറത്തായപ്പോൾ കയ്യടിക്കുന്ന മഹിക

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യ പുറത്തായപ്പോൾ കയ്യടിച്ച് താരത്തിന്റെ കാമുകി മഹിക ശർമ. മത്സരത്തിൽ ഇന്ത്യ പതറുന്നതിനിടെ 17 പന്തുകളിൽ 18 റൺസെടുത്താണ് പാണ്ഡ്യ പുറത്താകുന്നത്. അതേസമയം ഇന്ത്യ മോശം അവസ്ഥയിൽ നിൽ‌ക്കുമ്പോഴും മഹിക എന്തിനാണ് ഗാലറിയിൽനിന്ന് കയ്യടിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. പാണ്ഡ്യ പുറത്തായതിനു പിന്നാലെ കയ്യടിക്കുന്ന മഹികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാതെയാണ് മഹിക മത്സരം കാണുന്നതിനായി ഗാലറിയില്‍ വന്നിരിക്കുന്നതെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുന്നു. മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു സിക്സർ മാത്രമാണു ബൗണ്ടറി കടത്താന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ 15–ാം ഓവറിൽ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യയെ ട്രിസ്റ്റൻ സ്റ്റബ്സ് ക്യാച്ചെടുത്താണു പുറത്താക്കുന്നത്. മത്സരത്തിൽ ഇന്ത്യ 76 റൺസിന്റെ തോൽവിയാണു വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ 111 റൺസെടുത്ത് ഇന്ത്യ ഓൾഔട്ടാകുകയായിരുന്നു.

കഴിഞ്ഞവർഷമാണ് ഹാർദിക് പാണ്ഡ്യ തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. മഹിക ശർമ മോഡലിങ് രംഗത്തു സജീവമാണ്. കഴിഞ്ഞദിവസം, മഹികയുടെ 25-ാം ജന്മദിനത്തിൽ ഹാർദിക് പങ്കുവച്ച റൊമാന്‍റിക് വിഡിയോ വൈറലായിരുന്നു. മഹികയും ഹാർദിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനു താരങ്ങൾക്കു വിലക്കുണ്ട്. ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിന്റെ ലോബിയിലൂടെ മഹികയുമായി നടക്കുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങളും നേരത്തേ വൻ ചർച്ചകൾക്കു വഴി തുറന്നിരുന്നു.

seriously... what was mahieka sharma clapping for? one could person recognize if hardik was retired aft playing a bully sound but helium got retired connected 18 disconnected 17 balls. pic.twitter.com/jfTZGeGS39

— sigma (@desisigma) February 23, 2026

English Summary:

Mahieka Sharma, Hardik Pandya's girlfriend, was seen clapping erstwhile helium was dismissed during the T20 World Cup lucifer against South Africa. This enactment has sparked statement among fans, with galore questioning her absorption fixed the team's mediocre performance.

Read Entire Article