Published: March 13, 2026 05:21 PM IST
1 minute Read
ലണ്ടൻ∙ ‘ദ് ഹണ്ട്രഡ്’ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ വാങ്ങി കുരുക്കിലായി സൺറൈസേഴ്സ് ഫ്രാഞ്ചൈസിയും സിഇഒ കാവ്യ മാരനും. താരലേലത്തിൽ വിറ്റുപോയ രണ്ടു പാക്ക് താരങ്ങളിൽ ഒരാളാണ് അബ്രാർ. 190,000 പൗണ്ട് (ഇന്ത്യൻ രൂപയിൽ 2.34 കോടി) നൽകിയാണു പുതിയ സീസണിനു വേണ്ടി സൺറൈേസഴ്സ് ലീഡ്സ് പാക്ക് താരത്തെ വാങ്ങിയത്. സംഭവം ഇന്ത്യൻ ആരാധകർക്കിടയിൽ വൻ ചർച്ചയായതോടെ സൺറൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ട് പൂട്ടി. പാക്കിസ്ഥാൻ താരത്തെ വാങ്ങിയതിന് സൺറൈസേഴ്സ് അക്കൗണ്ടുകൾക്കെതിരെ ബഹിഷ്കരണ ആഹ്വാനവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഇതിനു പുറമേ അബ്രാർ അഹമ്മദിന്റെ പഴയ ഇന്ത്യ വിരുദ്ധ പോസ്റ്റുകൾ തിരഞ്ഞു പിടിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
സൺറൈസേഴ്സ് സിഇഒ കാവ്യ മാരൻ പങ്കെടുത്ത ലേലത്തിലാണ് പാക്ക് താരത്തെ ടീം സ്വന്തമാക്കിയത്. ഹണ്ട്രഡിൽ പാക്ക് താരങ്ങളെ ഇന്ത്യൻ വ്യവസായികൾ നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസികൾ വാങ്ങില്ലെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലിഷ് സ്പിന്നർ ആദിൽ റാഷിദിനെ വാങ്ങാൻ സാധിക്കാതിരുന്നതോടെയാണ് അബ്രാറിനെ തിരഞ്ഞെടുത്തതെന്ന് ലീഡ്സ് ഹെഡ് കോച്ച് ഡാനിയൽ വെറ്റോറിയും നിലപാടെടുത്തു. പാക്കിസ്ഥാൻ താരമെന്നതിലുപരി, പ്രകോപനപരമായ ആക്ഷനിലൂടെയും അഭിപ്രായ പ്രകടങ്ങളിലൂടെയും പല തവണ വിവാദത്തിലായ താരമാണ് അബ്രാർ. ഇന്ത്യൻ സൈന്യത്തിനെതിരെയും താരം മുൻപ് നടത്തിയ പ്രസ്താവനകൾ വിവാദത്തിലായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ചായക്കപ്പ് കയ്യിൽ പിടിച്ചുള്ള വിഡിയോ ചെയ്ത് അബ്രാർ ഇന്ത്യയെ പരിഹസിച്ചിരുന്നു. അതിനു പുറമേ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ– പാക്ക് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയതിൽ അബ്രാർ നടത്തിയ ആഘോഷവും ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു. ശുഭ്മൻ ഗിൽ ഔട്ടായപ്പോൾ വിക്കറ്റെടുത്ത അബ്രാർ മുഖം കൊണ്ട് കയറിപ്പോകാൻ ആക്ഷൻ കാണിച്ചത് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കു സഹകരിക്കാത്തതിനാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ മെഡിക്കൽ കമ്മിറ്റി താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള പാക്ക് ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. അബ്രാറിനെ സൺറൈസേഴ്സ് വാങ്ങിയതിൽ ടീമിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. എങ്കിലും പരിശീലകൻ ഡാനിയൽ വെറ്റോറിയുടെ നിലപാടിനപ്പുറത്തേക്കു കൂടുതൽ പ്രതികരണങ്ങൾക്കു ടീം തയാറാകില്ലെന്നാണു വിവരം.
This is however Abrar Ahmed mocked India and the Indian service with Balakot strikes jibes. This video is from past month.
SHAME ON KAVYA MARAN AND SRH to bargain this India hater successful their squad Sunrisers Leeds.#BoycottSRH
pic.twitter.com/PIKNskhk3G
Paddle up for Abrar 👊
— SunRisers Leeds (@sunrisersleeds) March 12, 2026English Summary:







English (US) ·