Published: August 26, 2026 03:46 PM IST Updated: August 26, 2026 06:49 PM IST
1 minute Read
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോൽവി മുന്നിൽക്കണ്ട ശ്രീലങ്ക പൊരുതുന്നു. ഫോളോഓൺ വഴങ്ങി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക മൂന്നാം സെഷൻ ആരംഭിച്ചതിനു പിന്നാലെ ലീഡെടുത്തു. മഴയെ തുടർന്ന് നാലാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ 72.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ് അവർ. 16 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ സൊനാൽ ദിനുഷ, കെഷാരാ ഡിക്‌വെല്ല എന്നിവരാണ് ക്രീസിൽ.
What you should work next
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചറി നേടിയ പസിന്ധു സൂര്യബന്ദര (173 പന്തിൽ 92), കമിന്ദു മെൻഡിസ് (92 പന്തിൽ 55), കാമിൽ മിഷാര (39 പന്തിൽ 32) എന്നിവരുടെ ബാറ്റിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ലങ്ക പിടിച്ചനിന്നത്. രണ്ടാം ഇന്നിങ്സിൽ മാനവ് സുതാർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, സരാൻഷ് ജെയിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, 8ന് 265 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 290 റൺസിന് പുറത്താകുകയായിരുന്നു. ഫോളോഓൺ ഒഴിവാക്കാൻ വേണ്ടിയിരുന്ന 14 റൺസിന് അകലെയാണ് ലങ്ക വീണത്. ആദ്യം ലാഹിരു കുമാരയെ (58 പന്തിൽ 12) വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സാരാംശ് ജെയിൻ, പിന്നാലെ സെഞ്ചറി നേടിയ സൊനാൽ ദിനുഷയുടെയും (162 പന്തിൽ 103) വിക്കറ്റെടുത്തു.
ലങ്കൻ പതനംമൂന്നാം ദിനം ലങ്കയെ ചുരുട്ടികെട്ടാൻ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയോട് ‘മുട്ടി’കളിച്ചാണ് ശ്രീലങ്ക പ്രതിരോധിച്ചത്. 2ന് 8 റൺസ് എന്ന നിലയിൽ ബാറ്റിങ് മൂന്നാം ദിനം പുനരാരംഭിച്ച ലങ്കയ്ക്കു തുടക്കത്തിലേ കാമിൽ മിഷാരയുടെ (25 പന്തിൽ 19) വിക്കറ്റ് കൂടി നഷ്ടമായതോടെ 3ന് 35 എന്ന നിലയിലേക്കു വീണു. അവിടെ നിന്ന് ആതിഥേയരെ പൊരുതിക്കയറ്റിയത് നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യബന്ദര – കമിന്ദു മെൻഡിസ് (58 പന്തിൽ 32) സഖ്യമാണ്.
87 റൺസിന്റെ കൂട്ടുകെട്ട് നിർമിച്ച ഇരുവരും പതിയെ താളം കണ്ടെത്തിയെന്നു കരുതിയെങ്കിലും മെൻഡിസിന്റെ വിക്കറ്റ് തെറിപ്പിച്ച പ്രസിദ്ധ് കൃഷ്ണ അതിനു വിരാമമിട്ടു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രസിദ്ധ്, മാനവ് സുതാർ എന്നിവരാണു ശ്രീലങ്കയുടെ നട്ടെല്ല് തകർത്തത്. ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (8) അതിവേഗം മടങ്ങിയതിനു പിന്നാലെയെത്തിയ ദിനുഷയുടെ വാലറ്റത്തെ പ്രതിരോധമാണ് ലങ്കയ്ക്ക് അൽപമെങ്കിലും ആശ്വാസമായത്.
English Summary:






English (US) ·