ഇന്ത്യയ്ക്കും സിംബാബ്‌വെയ്ക്കും തുല്യ സാധ്യതയെന്ന് സിക്കന്ദർ റാസ; ട്വന്റി20 പരമ്പരയ്ക്കു നാളെ തുടക്കം

1 month ago 5

മനോരമ ലേഖകൻ

Published: July 22, 2026 09:22 AM IST Updated: July 22, 2026 02:52 PM IST

1 minute Read

 രാഹുൽ ആർ. പട്ടം / മനോരമ
ക്വിന്റൻ ഡികോക്കിനെ പുറത്താക്കിയപ്പോൾ സിക്കന്ദർ റാസയുടെ ആഹ്ലാദം. ‌ചിത്രം: രാഹുൽ ആർ. പട്ടം / മനോരമ

ഹരാരെ∙ ഇന്ത്യയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പരയിൽ തങ്ങൾക്കും ഉറച്ച വിജയസാധ്യതയുണ്ടെന്നും പരമ്പര ആര് സ്വന്തമാക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ. നാളെ ആരംഭിക്കുന്ന ആദ്യ ട്വന്റി20ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു റാസ.

What you should work next

‘സമീപകാല പ്രകടനം നോക്കിയാൽ ഇന്ത്യയെ പോലെതന്നെ ഞങ്ങൾക്കും ഈ പരമ്പരയിൽ നല്ല വിജയസാധ്യതയുണ്ട്. മികച്ച പോരാട്ടമാണ് ഈ പരമ്പരയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീം ഒരു തലമുറമാറ്റത്തിലൂടെ കടന്നുപോകുകയാണ്. അതിന്റെ പ്രശ്നങ്ങൾ ടീമിനുണ്ട്. ഞങ്ങളുടെ ടീമിലും തലമുറ മാറ്റത്തിന്റെ കാലമാണ്. അതുകൊണ്ടുതന്നെ ഇരുടീമുകൾക്കും ഈ പരമ്പര നിർണായകമാണ്’– റാസ പറഞ്ഞു.

നാളെ ഹരാരെയിലാണ് ആദ്യ മത്സരം. പിന്നാലെ 25, 26 തീയതികളിലായി പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും ഇതേ വേദിയിൽ നടക്കും. അയർലൻഡിനും ഇംഗ്ലണ്ടിനും എതിരായ ട്വന്റി20 പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങിയ ശേഷമാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സിംബാബ്‌വെയിൽ എത്തുന്നത്.

English Summary:

Zimbabwe skipper Sikandar Raza believes his squad has a beardown accidental of winning the upcoming T20 bid against India. He highlighted that some teams are undergoing generational changes, making the bid important for both.

Read Entire Article