Published: July 26, 2026 09:29 AM IST
1 minute Read
ലഹോർ ∙ ഇന്ത്യയ്ക്കെതിരെ നടന്ന ഫൈവ്സ് ഹോക്കി മത്സരത്തിൽ അഞ്ചു താരങ്ങൾക്കു പകരം ആറുപേരെ ഇറക്കിയ പാക്കിസ്ഥാൻ പുലിവാലു പിടിച്ചു. മസ്‌കറ്റിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് കളി തുടങ്ങിയപ്പോൾ ആറു താരങ്ങൾ ഫീൽഡിലുണ്ടെന്ന് അംപയർമാർ കണ്ടെത്തിയത്. ഇതോടെ, കളി നിർത്തിവച്ച് രണ്ടുപേരെ കളത്തിൽനിന്നു പുറത്താക്കി. പാക്കിസ്ഥാൻ ടീം ആളെണ്ണം കുറഞ്ഞതോടെ ഇന്ത്യ അവസരം മുതലെടുത്തു. 8–0ന് മത്സരം ജയിച്ചു.
What you should work next
സംഭവമറിഞ്ഞ പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ടീം മാനേജ്മെന്റിനോടു വിശദീകരണം തേടിയിട്ടുണ്ട്. കളിക്കാർക്കു പരിശീലകർ നൽകിയ നിർദേശം മനസ്സിലാകാതെ പോയതിനാലാണ് കളത്തിൽ ഒരാൾകൂടിപ്പോയതെന്നാണു വിലയിരുത്തൽ. 2022ൽ ജക്കാർത്തയിൽ നടന്ന ഏഷ്യാ കപ്പ് പുരുഷഹോക്കിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ജപ്പാനെതിരായ മത്സരത്തിലാണ് 11 കളിക്കാർക്കു പകരം 12 പേർ കളത്തിലുണ്ടെന്നു അംപയർമാർ കണ്ടെത്തിയതും അച്ചടക്കനടപടികളുണ്ടായതും.
English Summary:






English (US) ·