ഇന്ത്യയ്ക്ക് വീണ്ടും ബുദ്ധി‘മുട്ട്’! ബുമ്രയുടെ മുട്ടിനേറ്റ പരുക്ക് ഭേദമായില്ല, ശ്രീലങ്കൻ പര്യടനത്തിൽനിന്ന് പുറത്ത്; പകരം പരിഗണനയിൽ 2 പേർ

1 month ago 5

ഓണ്‍ലൈൻ ഡെസ്‌ക്

Published: August 02, 2026 05:38 PM IST Updated: August 02, 2026 07:08 PM IST

1 minute Read

jasprit-bumrah-1
ജസപ്രീത് ബുമ്ര (ഫയൽ ചിത്രം)

ബെംഗളൂരു ∙ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ല. മുട്ടിനേറ്റ പരുക്കിൽനിന്ന് ഇതുവരെ മുക്തനാകാത്തതിനെ തുടർന്ന് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ബുമ്രയുടെ പരുക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമാണെന്നാണ് സൂചന. പര്യടനത്തിനുള്ള ടീമിൽ ബുമ്രയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ അന്തിമ ടീമിലേക്ക് പരിഗണിക്കൂവെന്ന് സിലക്ടർമാർ വ്യക്തമാക്കിയിരുന്നു. പിന്നാലെ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബുമ്ര ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകുകയും ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്തിരുന്നു.

What you should work next

എന്നാൽ ബുമ്രയ്ക്ക് ഇപ്പോഴും ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. അടുത്ത വർഷം ലോകകപ്പ് ഉൾപ്പെടെ വരാനിരിക്കെ ബാറ്റിങ്ങിനെ അമിതമായി തുണയ്ക്കുന്ന പിച്ചുകളിലെ കഠിനമായ ജോലിഭാരം കാരണം ടെസ്റ്റ് ഫോർമാറ്റിൽ ബുമ്രയെ കളിപ്പിക്കുന്നത് ഉചിതമാണോ എന്ന കാര്യത്തിൽ മെഡിക്കൽ ടീമിന് ഉറപ്പില്ല. ഇതോടെയാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് ബുമ്രയ്ക്കു പരുക്കേറ്റത്. തുടർന്ന് മൂന്നാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

പരുക്കേറ്റതിനെ തുടർന്ന് നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ നേരത്തെ തന്നെ ടീമിൽനിന്നു പുറത്തായിരുന്നു. വാഷിങ്ടൻ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ജസ്പ്രീത് ബുമ്രയ്ക്കു പകരം ജമ്മു കശ്മീർ പേസർ അക്വിബ് നബിയെയോ വിദർഭയുടെ യഷ് ഠാക്കൂറിനെയോ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 15 മുതൽ 19 വരെ ഗോളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം കൊളംബോയിൽ ഓഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം ഓഗസ്റ്റ് 7 മുതൽ കൊളംബോയിൽ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കും.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ

English Summary:

Jasprit Bumrah volition not play successful the Test bid against Sri Lanka owed to a recurring genu wounded that is much superior than initially thought. Despite passing a fittingness test, ongoing discomfort has led the aesculapian squad to question his suitability for the demanding Test format, particularly with the World Cup approaching.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article