Published: September 03, 2026 01:12 PM IST
1 minute Read
കൊച്ചി ∙ ഏഷ്യൻ ഗെയിംസിലെ അശ്വാഭ്യാസത്തിൽ പങ്കെടുക്കേണ്ട ഇന്ത്യൻ കുതിര ‘ബൊളിവർ ജിയോ ഗ്രാനോ’യ്ക്ക് അണുബാധ. ഇതോടെ ഈ കുതിരയ്ക്കും റൈഡർ ക്യാപ്റ്റൻ അഹാൻ കുമാറിനും അശ്വാഭ്യാസത്തിൽ പങ്കെടുക്കാനാകില്ല. റിസർവ് താരങ്ങളും കുതിരകളുമുണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ കുതിരയെ പരിശോധന പൂർത്തിയാക്കി ഗെയിംസിനു സജ്ജമാക്കാനുമാകില്ല.
ടീമിനത്തിൽ നാല് ‘കുതിര– റൈഡർ’ ജോടികളെയാണ് ഇന്ത്യ ഗെയിംസിന് അയയ്ക്കുന്നത്. ഗെയിംസിൽ പങ്കെടുക്കേണ്ട കുതിരകളെ ജപ്പാനിൽ എത്തിക്കുന്നതിനു മുൻപു 2 വട്ടം പരിശോധിച്ച് അസുഖങ്ങളില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ പരിശോധനയിലാണ് ടീമിനത്തിൽ മത്സരിക്കേണ്ട ‘ബൊളിവർ ജിയോ ഗ്രാനോ’ എന്ന കുതിരയുടെ രക്തത്തിൽ അണുബാധ (പിറോപ്ലാസ്മോസിസ്) കണ്ടെത്തിയത്. 4 കുതിര– റൈഡർ ജോടികളുൾപ്പെടുന്ന ടീമിനത്തിൽ ഇതോടെ ഇന്ത്യയ്ക്ക് ഒരു കുതിര കുറയും. ഇതു ടീമിന്റെ മൊത്തം പോയിന്റിനെ ബാധിക്കും.
English Summary:






English (US) ·