ഇന്ത്യൻ കോച്ചിനെയും അപമാനിച്ച് ജിസിഡിഎ, കലൂർ സ്റ്റേഡിയത്തിൽനിന്ന് ഇറക്കിവിട്ടു; 25 ലക്ഷം ഉടൻ അടയ്ക്കണം

2 months ago 8

കെ.എന്‍. അശോക്

കെ.എന്‍. അശോക്

Published: March 26, 2026 04:53 PM IST Updated: March 26, 2026 05:01 PM IST

1 minute Read

കലൂർ സ്റ്റേഡിയം (ഫയൽ ചിത്രം) (Photo arranged)

കൊച്ചി ∙ ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന്റെ വിവരങ്ങൾ പ്രഖ്യാപിക്കാൻ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കോച്ചിന് പണമടച്ചില്ല എന്ന പേരിൽ അപമാനം. ഫുട്ബോൾ മത്സരം നടത്തുന്നതിന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനുള്ള വാടകയായ 25 ലക്ഷം രൂപ അടച്ചില്ല എന്നു കാട്ടി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ മുഖ്യ പരിശീലകൻ ഖാലിദ് ജമീലിനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. മാത്രമല്ല, കളിക്കാർക്ക് പരിശീലനത്തിനായി സ്റ്റേഡിയം വിട്ടുനൽകിയുമില്ല.

കേരള ഫുട്ബോൾ അസോസിയേഷനാണ് സ്റ്റേഡിയം വാടക ഇനത്തിൽ 25 ലക്ഷം രൂപ അടയ്ക്കേണ്ടത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം പണമടടയ്ക്കാൻ സാധിച്ചില്ലെന്നും വെള്ളിയാഴ്ച രാവിലെ തന്നെ ഈ പണം അടയ്ക്കുമെന്നും കേരള ഫുട്ബോൾ അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. മാർച്ച് 31ന് നടത്താൻ നിശ്ചിയിച്ചിരുന്ന മത്സരം മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്നും അവർ വ്യക്തമാക്കി.

ഇന്നു വൈകിട്ട് മൂന്നു മണിക്ക് ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ഖാലിദ് ജമീൽ വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നത്. ഒപ്പം കേരള താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, ബിജോയ് വർഗീസ് എന്നിവരുമുണ്ടാകുമെന്നും കെഎഫ്എ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് റദ്ദാക്കിയതായി പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ഖാലിദ് ജമീൽ

ഖാലിദ് ജമീൽ

കോച്ച് ഖാലിദ് ജമീല‍ാണ് സ്റ്റേഡിയത്തിൽ ആദ്യമെത്തിയത്. എന്നാൽ പണമടയ്ക്കാത്തതിനാൽ അകത്ത് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ജിസിഡിഎ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ജീവനക്കാർ കോച്ചിെന അറിയിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം തിരികെ പോയി. ഈ സംഭവം നടക്കുമ്പോൾ സ്റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു താരങ്ങൾ. വാർത്താ സമ്മേളനത്തിനു ശേഷം 4 മണിക്ക് ഇന്ത്യൻ ടീമിന്റെ പരിശീലനവും നിശ്ചയിച്ചിരുന്നു.

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരമാണ് ഇന്ത്യയും ഹോങ്കാങ്ങും തമ്മിലുള്ളത്. ഇന്ത്യയും ഹോങ്കോങ്ങും ഏഷ്യൻ കപ്പ് യോഗ്യത നേടുന്നതിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. അതുകൊണ്ടു തന്നെ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന്റെ ഫലം പ്രസക്തമല്ല. എങ്കിലും രാജ്യാന്തര മത്സരം ആയതിനാൽ ടിക്കറ്റ് വിൽപ്പന അടക്കം നടന്നുവരവേയാണ് തുടക്കത്തിലേ കല്ലുകടി ഉണ്ടായത്.

കഴിഞ്ഞ മാസം പണമടച്ചില്ല എന്ന േപരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥൻ ഉൾപ്പെടെയുള്ളവരെ ജിസിഡിഎ പുറത്താക്കിയതും വിവാദമായിരുന്നു. പിറ്റേന്നു നടക്കേണ്ട മത്സരത്തിന്റെ വിവരങ്ങൾ അറിയിക്കാനുള്ള വാർത്താ സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.

Read Entire Article