ഇന്ത്യൻ ക്യാംപിൽ പരുക്ക് ഭീതി; നെറ്റ്‌സിൽ പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്ററുടെ നടുവ് ഉളുക്കി, വേദനയിൽ പുളഞ്ഞ് താരം

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 12, 2026 11:28 AM IST Updated: September 12, 2026 12:18 PM IST

1 minute Read

ഇഷാൻ കിഷൻ‌  (Photo by Oli SCARFF / AFP)
ഇഷാൻ കിഷൻ‌ (Photo by Oli SCARFF / AFP)

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യൻ ടീം ക്യാംപിൽ പരുക്ക് ഭീതി. വെള്ളിയാഴ്ച നടന്ന നെറ്റ്‌സ് പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന് കിഷന്റെ നടുവ് ഉളുക്കി. കടുത്ത വേദനയിലാണ് താരം മൈതാനം വിട്ടത്. പേസർമാരുടെ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ, നവ്ദീപ് സൈനി എറിഞ്ഞ ഒരു ഷോർട്ട് ഡെലിവറി പന്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇഷാന്റെ നടുവ് ഉളുക്കിയത്.

What you should work next

താരം വേദന കൊണ്ട് പുളഞ്ഞതോടെ ഫിസിയോ കമലേഷ് ജെയിൻ ഉടൻ തന്നെ അടുത്തേക്ക് ഓടിയെത്തി. ഏതാനും മിനിറ്റുകൾ നിലത്തിരുന്ന ശേഷം താരം നെറ്റ്സിന് പുറത്തേയ്ക്കു വന്നു. ഇടുപ്പിന്റെ പിൻഭാഗം കൈകൊണ്ട് താങ്ങിപ്പിടിച്ചാണ് ഇഷാൻ നടന്നത്. പിന്നീട് താരം ബാറ്റിങ് തുടർന്നില്ല. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമേ താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

ദുലീപ് ട്രോഫി ഫൈനലിൽ 270, 80 എന്നിങ്ങനെ റൺസ് നേടി മികച്ച ഫോമിലായിരുന്ന ഇഷാൻ കിഷൻ, പരിശീലന സെഷനിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. സ്പിന്നർമാരുടെ നെറ്റ്സിൽ, താരം തുടർച്ചയായി സിക്സറുകൾ പറത്തുന്നത് കാണാമായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ടീമിനെ പരുക്ക് കാര്യമായി അലട്ടുന്നുണ്ട്. നേരത്തെ, അഫ്ഗാൻ പരമ്പരയിൽനിന്ന് പേസർ ഹർഷിത് റാണയെ ഒഴിവാക്കിയിരുന്നു. പരുക്കേറ്റ ഹർഷിത് റാണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാലാണ് ഒഴിവാക്കിയത്. പകരം പേസർ യഷ് ഠാക്കൂറിനെ ടീമിലുൾപ്പെടുത്തുകയും ചെയ്തു.

അതേസമയം, പരുക്കു ഭേദമായ പേസർ ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവർ ഫിറ്റ്നസ് പരീക്ഷ പാസായതോടെ ടീമിൽ ഇടമുറപ്പിച്ചു. 13ന് ഡൽഹിയിലാണ് അഫ്ഗാൻ പരമ്പരയുടെ തുടക്കം. ഇതേ ടീമാണ് സെപ്റ്റംബർ 19 മുതൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും പങ്കെടുക്കുക.

English Summary:

Ishan Kishan: Indian wicketkeeper-batsman Ishan Kishan sustained a backmost wounded during nett signifier successful New Delhi, up of the Afghanistan T20 series. He experienced terrible symptom aft attempting to evade a abbreviated transportation and is present nether 24-hour observation. This incidental raises concerns for the team, which is already dealing with injuries similar Harshit Rana's, though Jasprit Bumrah has passed his fittingness test.

Read Entire Article