ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകള്‍, ഒരു മുറിയിൽ രണ്ടു പേർ; ജപ്പാനിൽ സൂപ്പർ താരങ്ങൾ എവിടെ താമസിക്കും?

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: September 06, 2026 12:15 PM IST Updated: September 06, 2026 10:32 PM IST

1 minute Read

സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി (Facebook/IndianCricketTeam/)
സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി (Facebook/IndianCricketTeam/)

മുംബൈ∙ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേകം താമസ സൗകര്യം ഏർപ്പെടുത്തണമെന്ന ബിസിസിഐയുടെ അഭ്യർഥന തള്ളി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. സംഘാടകർ നൽകുന്ന താമസ സൗകര്യത്തിൽ അതൃപ്തിയുണ്ടെങ്കിൽ ബിസിസിഐയ്ക്ക് സ്വന്തം നിലയിൽ താരങ്ങളുടെ താമസസൗകര്യം ഉറപ്പാക്കാമെന്നാണ് ഒളിംപിക് അസോസിയേഷന്റെ നിര്‍ദേശം. സ്വന്തം നിലയിൽ താമസ സൗകര്യം ഏർപ്പാടാക്കിയാൽ താരങ്ങളുടെ ഭക്ഷണവും യാത്രാചെലവുകളും ബിസിസിഐ തന്നെ വഹിക്കേണ്ടിവരുമെന്നും ഐഒഎ സിഇഒ രഘുറാം അയ്യർ പറഞ്ഞു.

What you should work next

‘‘ജപ്പാനിലെ സൗകര്യങ്ങള്‍ നിരീക്ഷിക്കാൻ ബിസിസിഐ പ്രത്യേക സംഘത്തെ അങ്ങോട്ട് അയക്കുന്നതായി ബിസിസിഐ സിഇഒ ഹേമാങ് അമിൻ പറഞ്ഞിരുന്നു. ഐഒഎയ്ക്ക് ഇക്കാര്യത്തിൽ യാതൊരു എതിർപ്പുമില്ല. ജപ്പാനിലെ സൗകര്യങ്ങൾ പരിശോധിച്ച ശേഷം ബിസിസിഐയ്ക്ക് ആവശ്യമെങ്കില്‍ സ്വന്തം നിലയില്‍ താമസ സൗകര്യം ഏർപ്പെടുത്താം– ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സിഇഒ പറഞ്ഞു. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ താമസ സൗകര്യങ്ങളുടെ വിവരങ്ങൾ ഏഷ്യൻ ഗെയിംസ് സംഘാടകർ പുറത്തുവിട്ടിട്ടുണ്ട്. പുരുഷ ടീമിന് ത്രീ സ്റ്റാർ ഹോട്ടലായ നഗോയെ എകിമെയിലാണ് മുറികൾ അനുവദിച്ചിട്ടുള്ളത്. 

What you should work next

വനിതാ താരങ്ങൾക്കായി ഫോർ സ്റ്റാർ സൗകര്യങ്ങളുള്ള മെയ്തെസു ഗ്രാന്‍ഡിലും മുറികളുണ്ട്. ഇന്ത്യൻ‍ ക്രിക്കറ്റ് താരങ്ങൾ സാധാരണയായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമാണു താമസിക്കാറുള്ളത്. ഒരു മുറിയിൽ രണ്ടു താരങ്ങൾ താമസിക്കണമെന്ന നിർ‍ദേശവും ബിസിസിഐയ്ക്കു രസിച്ചിട്ടില്ല. ഇന്ത്യൻ വനിതാ ടീമിനു മുന്നിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ കളിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്കു യാത്ര ചെയ്യേണ്ടിവരും. ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന എല്ലാ താരങ്ങൾക്കും തുല്യപരിഗണനയാണു നൽകുന്നതെന്നാണ് ഐഒഎയുടെ നിലപാട്.

English Summary:

BCCI Told To Accept Facilities Or Arrange Its Own Stay For Asian Games

Read Entire Article