ഇന്ത്യൻ ജിംനാസ്റ്റിക് താരം പ്രണതിക്കും പുരുഷ പരിശീലകനും താമസിക്കാൻ ഒരേമുറി; തുടർക്കഥയായി സംഘാടന പിഴവുകൾ

19 hours ago 1

ഓണ്‍ലൈൻ ‍ഡെസ്‌ക്

Published: September 18, 2026 01:16 PM IST Updated: September 18, 2026 09:50 PM IST

1 minute Read

പ്രണതി നായിക് (ഇടത്), പ്രണതി നായിക്കും കോച്ച് അശോക് മിശ്രയും (വലത്) Facebook/pranati.nayak.1829)
പ്രണതി നായിക് (ഇടത്), പ്രണതി നായിക്കും കോച്ച് അശോക് മിശ്രയും (വലത്) Facebook/pranati.nayak.1829)

നഗോയ (ജപ്പാൻ) ∙ ഏഷ്യൻ ഗെയിംസിലെ സംഘാടന പിഴവുകൾ തുടരുന്നു. ഇന്ത്യൻ ജിംനാസ്റ്റിക് താരം പ്രണതി നായിക്കിനും പുരുഷ പരിശീലകൻ അശോക് മിശ്രയ്ക്കും താമസിക്കാൻ ഒരേ മുറി അനുവദിച്ചതാണ് ഏറ്റവും ഒടുവിലത്തെ പ്രശ്നം. ഇന്ത്യൻ അത്‌ലീറ്റുകൾക്ക് താമസസൗകര്യം ഒരുക്കിയിരുന്ന ക്രൂയിസ് കപ്പലിൽ ഇരുവരും ഒരേ മുറിയിൽ താമസിക്കേണ്ടി വരുന്ന രീതിയിലാണ് ആദ്യം ക്രമീകരണങ്ങൾ ചെയ്തത്. എന്നാൽ വനിതാ താരവും പുരുഷ പരിശീലകനും ഒരുമിച്ച താമസിക്കുന്നതിൽ എതിർപ്പ് അറിയിച്ചതോടെ അർധരാത്രിയിൽ ഇരുവരും ‘കിടപ്പാടം’ ഇല്ലാതെ ദുരിതത്തിലായി.

What you should work next

സംഘാടകരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം താമസ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഇടപെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇവർക്ക് വെവ്വേറെ താമസസൗകര്യം ഒരുക്കി പ്രശ്നം പരിഹരിച്ചത്. ‘‘അതെ, താമസസൗകര്യം ഒരുക്കുന്നതിൽ ചില പിഴവുകൾ സംഭവിച്ചിരുന്നു. പുലർച്ചെ 2:00 മണിയോടെയാണ് അത് പരിഹരിച്ചത്.’’– പ്രണതി പിന്നീട് എൻഡിടിവിയോട് സ്ഥിരീകരിച്ചു. ഗെയിംസിൽ ഇന്ത്യയുടെ ഏക ജിംനാസ്റ്റിക് താരമാണ് പ്രണതി.

എന്നാൽ, അശോക് മിശ്ര തന്റെ പുതിയ മുറിയുടെ താക്കോൽ വാങ്ങാൻ ചെന്നപ്പോൾ ഹോട്ടൽ റജിസ്റ്ററിൽ അദ്ദേഹത്തിന്റെ പേര് കണ്ടെത്താൻ സാധിക്കാതിരുന്നതോടെ ദുരിതം വീണ്ടും നീണ്ടു. ബുക്ക് ചെയ്തപ്പോൾ, പേരിൽ സംഭവിച്ച അക്ഷരപ്പിശകാണ് കാരണമെന്ന് പിന്നീട് കണ്ടെത്തി. അശോക് മിശ്രയുടെ അക്രഡിറ്റേഷൻ കാർഡ് പരിശോധിച്ച ശേഷമാണ് ക്ലറിക്കൽ പിശക് തിരുത്തിയത്. ഇതോടെ മുറിയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് വീണ്ടും ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.

ഇന്ത്യൻ കായികസംഘം ജപ്പാനിൽ എത്തിയതുമുതൽ താമസസൗകര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നിരുന്നു. മുറികൾ അനുവദിച്ചു കിട്ടുന്നതിനായി വിവിധ കായികതാരങ്ങൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പരിശീലനത്തിനുള്ള സൗകര്യങ്ങളും കൃത്യമായ പോഷകാഹാര ലഭ്യതയും വലിയൊരു പ്രശ്നമായി തുടരുകയാണ്. ഇന്ത്യൻ കബഡി സംഘത്തിലെ അംഗങ്ങൾക്കും സമാനമായ രീതിയിൽ ഹോട്ടൽ മുറികൾ മാറിപ്പോയതായും, എത്തിയ ഉടൻ തന്നെ ചെക്ക്-ഇൻ ചെയ്യാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

English Summary:

Asian Games Accommodation Issues: Indian gymnast Praniti Nayak and manager Ashok Mishra faced important accommodation issues astatine the Asian Games successful Nagoya, Japan, initially being assigned the aforesaid country connected a cruise ship. The Indian Olympic Association intervened precocious astatine nighttime to unafraid abstracted lodging, resolving the contiguous situation and highlighting ongoing organizational blunders affecting galore Indian athletes astatine the event.

Read Entire Article