.jpg?%24p=1990e2a&f=16x10&w=852&q=0.8)
image mobiles and computers
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലും, കേരളത്തിന്റെ വിവിധയിടങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സിന്റെ 21-ാമത് ഷോറൂം കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. മുന്നൂറിലധികം ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ഏസി, ടി വി, ഹെഡ് ഫോണ്‍സ്, മൊബൈല്‍ ആക്സ്സസ്സറീസ് തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഏറ്റവും വലിയ ശേഖരവുമായാണ് കൊച്ചിയില്‍ ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ് എത്തിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ ഇടപ്പള്ളി ഷോറൂമില്‍ നിന്നും പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് 25% ക്യാഷ്ബാക്ക് ലഭിക്കുന്നു.
കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊണ്ടോട്ടി, കല്‍പ്പറ്റ, മഞ്ചേരി, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, സുല്‍ത്താന്‍ബത്തേരി, ഗള്‍ഫ് രാജ്യങ്ങളില്‍ ജിദ്ദ, ഷാര്‍ജ, യുഎഇ എന്നിവിടങ്ങളിലുമായി ഇലക്ട്രോണിക് വ്യാപാരരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇമേജ് മൊബൈല്‍സ് & കമ്പ്യൂട്ടേഴ്സിന്റെ 21-ാമത് ഷോറൂം കൊച്ചിയില്‍ എത്തുന്നത് ഈ രംഗത്ത് ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ ഏറ്റവും മികച്ച ഓഫറുകളില്‍ വാങ്ങാന്‍ കഴിയുന്നതും ഏറ്റവും അഡ്വാന്‍സ്ഡ് ആയ പ്രൊഡക്ടുകള്‍ ഏറ്റവും വേഗത്തില്‍ വിപണിയിലെത്തിക്കുന്നതും ഇമേജ് മൊബൈല്‍സ് & കമ്പ്യൂട്ടേഴ്സിന്റെ കൊച്ചിയിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കൊച്ചിക്കാരുടെ ഇമേജ് മാറ്റുന്നതിന് കൂടുതല്‍ പങ്ക് വഹിക്കുന്നതിന് കാരണമാകുകയും ചെയ്യും.
തെക്കന്‍ കേരളത്തിലേക്കുള്ള ഇമേജിന്റെ കടന്ന് വരവ് കൂടിയാണ് കൊച്ചിയിലെ പുതിയ ഷോറൂം. വരും നാളുകളില്‍ മറ്റു ജില്ലകളിലേക്കും കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുമെന്ന് ഇമേജ് മൊബൈല്‍സ് & കമ്പ്യൂട്ടേഴ്സിന്റെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ആയ സലിം കൊണ്ടേത്ത് പറഞ്ഞു. ഇടപ്പള്ളി ടോള്‍, മെട്രോ പില്ലര്‍ 396 ലെ VKM ആര്‍ക്കേഡില്‍ ആണ് ഇമേജ് മൊബൈല്‍സ് & കമ്പ്യൂട്ടേഴ്സിന്റെ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഷോറൂമിനെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് +91 93298 00300 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
Content Highlights: representation mobiles and computers
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·