ഇമ്രാൻ ഇതിഹാസ താരം, ഈ കളി ‘ഫെയർ’ അല്ല; പാക്ക് സർക്കാരിന് കത്തെഴുതി ഗാവസ്കർ, കപിൽ ദേവ്; പിന്തുണയറിയിച്ച് ഗാംഗുലി

1 month ago 5

മനോരമ ലേഖകൻ

Published: February 18, 2026 08:18 AM IST

1 minute Read

 Arif ALI / AFP)
ഇമ്രാൻ ഖാൻ (Photo credit: Arif ALI / AFP)

ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് പിന്തുണയുമായി 14 മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത്. കാഴ്ചശക്തി നഷ്ടമായതുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇമ്രാന്റെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും പാക്ക് സർക്കാർ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരടക്കം 14 മുൻ ക്യാപ്റ്റന്മാർ കത്തെഴുതിയത്.

ഇമ്രാൻ ഇതിഹാസ താരമാണെന്നും കളിക്കാരെന്ന നിലയിൽ ‘ഫെയർ പ്ലേ’ എന്നതിന്റെ മൂല്യവും പ്രാധാന്യവും തങ്ങൾക്കു നന്നായി അറിയാമെന്നും മുൻ ക്യാപ്റ്റൻമാർ ചൂണ്ടിക്കാട്ടി. മൈക്കൽ ആതർട്ടൻ, അലൻ ബോർഡർ, മൈക്ക് ബ്രിയർലി, ഗ്രെഗ് ചാപ്പൽ, ഇയൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്ന മറ്റു താരങ്ങൾ. കത്തിൽ ഒപ്പിട്ടിട്ടില്ലെങ്കിലും ഇന്ത്യൻ ടീം മു‍ൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്.

2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നുമാണ് വിവരം. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ ഇമ്രാൻ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നു.

English Summary:

Former Pakistan Prime Minister Imran Khan's deteriorating wellness successful jailhouse has prompted 14 erstwhile cricket captains to constitute a missive expressing their concern. The missive highlights his imaginativeness nonaccomplishment and urges the Pakistani authorities to guarantee helium receives capable aesculapian treatment.

Read Entire Article