ഇരുന്നൂറോ, 150 കടന്നിട്ടു വേണ്ടേ! മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാന്റെ കാര്യം കഷ്ടം! ചുരുട്ടിക്കെട്ടി ഇംഗ്ലിഷ് പേസർമാർ

1 week ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 09, 2026 08:17 PM IST Updated: September 09, 2026 08:30 PM IST

1 minute Read

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ താരം സൗദ് ഷക്കീലിനെ ഇംഗ്ലണ്ട് താരം ജോഷ് ടങ് പുറത്താക്കിയപ്പോൾ.  (Photo by Oli SCARFF / AFP)
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ താരം സൗദ് ഷക്കീലിനെ ഇംഗ്ലണ്ട് താരം ജോഷ് ടങ് പുറത്താക്കിയപ്പോൾ. (Photo by Oli SCARFF / AFP)

ബെർമിങ്ഹാം ∙ പരമ്പരയിൽ ഒരു ഇന്നിങ്സി‌ലെങ്കിലും 200 റൺസിനു മുകളിൽ നേടുക എന്ന പാക്കിസ്ഥാന്റെ സ്വപ്നം ഇംഗ്ലിഷ് ബോളർമാർ എറിഞ്ഞിട്ടു. ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 133 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്, മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസൻ, ജോഫ്ര ആർച്ചർ എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായി തോറ്റ പാക്കിസ്ഥാൻ, ടീമിൽ വൻ അഴിച്ചുപണി നടത്തിയാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. എന്നാൽ കളത്തിൽ അതൊന്നും വിലപ്പോയില്ല.

What you should work next

43 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാക്ക് നിരയിലെ ടോപ്സ്കോറർ. മുഹമ്മദ് അബ്ബാസ് (36 പന്തിൽ 21), റസാവുല്ല (11 പന്തിൽ 11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ക്യാപ്റ്റൻ ബാബർ അസം 18 പന്തിൽ 7 റൺസെടുത്ത് പുറത്തായി. ഓപ്പണർ സയീം അയൂബ് സംപൂജ്യനായി പുറത്തായി. പരമ്പരയിൽ ഇതുവരെ ഒരു ഇന്നിങ്സിൽ പോലും പാക്കിസ്ഥാന് 200 റൺസിനു മുകളിൽ നേടാനായിട്ടില്ല. ആദ്യ ടെസ്റ്റിൽ യഥാക്രമം 171, 135 എന്നിങ്ങനെയായിരുന്നു പാക്ക് സ്കോറുകൾ. രണ്ടാം ടെസ്റ്റിൽ 110, 194 എന്നീ സ്കോറുകൾക്കും പാക്കിസ്ഥാൻ പുറത്തായി.

ലീഡ്സിലെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ 194 റൺസിനുമാണ് പാക്കിസ്ഥാൻ തോറ്റത്. ഇതോടെ മൂന്നാം ടെസ്റ്റിൽ ആശ്വാസ ജയം നേടാൻ സ്ക്വാഡിൽ വൻ അഴിച്ചുപണിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയത്. ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയുമാണ് പിസിബി മാറ്റിയത്. മുൻ ക്യാപ്റ്റന്മാരായ മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരാണ് പുറത്താക്കപ്പെട്ട താരങ്ങൾ.

ഇടതുകാലിനു പരുക്കേറ്റ ഇമാം ഉൽ ഹഖിനെയും മാറ്റി. ഏപ്രിലിൽ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ സർഫറാസ് അഹമ്മദിനു പകരം വൈറ്റ് ബോൾ ടീം പരിശീലകൻ മൈക്ക് ഹെസ്സനെ നിയമിച്ചു. സയീം അയൂബ്, അറഫാത്ത് മിൻഹാസ്, രാജ്യാന്തര അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുല്ല എന്നിവരെയാണ് പകരം ഉൾപ്പെടുത്തിയത്.

English Summary:

Pakistan cricket team's conflict to people implicit 200 successful an innings during the Test bid against England continued, with the squad being bowled retired for 133 successful their archetypal innings of the 3rd Test. Despite changes to the squad, the English bowlers proved excessively strong, limiting Pakistan's scoring opportunities.

Read Entire Article