Published: September 26, 2026 11:09 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. വനിതാ വിഭാഗം കബഡിയിലാണ് ഇന്ത്യ ഇന്നു സ്വർണം നേടിയത്. ഫൈനലിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇറാനെ 37–34 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. ഹാഫ് ടൈമിൽ ഇന്ത്യ 22-16 ന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇറാൻ, 18-15ന് അത് സ്വന്തമാക്കി. എങ്കിലും ആദ്യ പകുതിയിലെ പോയിന്റ് വ്യത്യാസം മറികടക്കാൻ ഇറാന് സാധിക്കാത്തതിനാൽ ഇന്ത്യ സ്വർണ ചൂടുകയായിരുന്നു. ചരിത്ര വിജയത്തിന് ശേഷം അരീനയിൽ ‘വിക്ടറി പരേഡ്’ നടത്തിയ ഇന്ത്യൻ താരങ്ങൾ, ‘വന്ദേമാതരം’ ആലപിക്കുകയും ചെയ്തു. തോൽവിക്കു പിന്നാലെ ഇറാൻ താരങ്ങൾ പൊട്ടിക്കരഞ്ഞു.
What you should work next
ഇറാനോട് തോറ്റ് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന 2018ലെ ജക്കാർത്ത ഗെയിംസ് ഒഴികെ, എല്ലാം ഏഷ്യൻ ഗെയിംസുകളിലും ഇന്ത്യയുടെ വനിതാ കബഡി ടീം സ്വർണം നേടിയിട്ടുണ്ട്. ഈ വർഷം സെമിയിൽ നേപ്പാളിനെ തോൽപ്പിച്ചാണ് (48–24) ഇന്ത്യ ഫൈനലിൽ കടന്നത്. ഏഴാം ദിനം രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം മറ്റു മൂന്നു മെഡലുകൾ കൂടി ഇന്ത്യ നേടി.ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി.
50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർശ കെ.വിനോദ് ഉൾപ്പെടുന്ന സഖ്യമാണ് വെള്ളി നേടിയത്. പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ വെള്ളി മെഡൽ നേടി സാവൻ ബർവാൾ ചരിത്രം കുറിച്ചു. 44 വർഷത്തിന് ശേഷമാണ് മാരത്തണിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. 1982ൽ ഡൽഹിയിൽ നടന്ന ഗെയിംസിലാണ് ഇന്ത്യ ഇതിനുമുൻപ് അവസാനമായി മാരത്തണിൽ മെഡൽ നേടിയത്. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ ജോഷ്ന ചിന്നില്ല–വേലവൻ സെന്തിൽകുമാർ സഖ്യത്തിന് വെങ്കലം നേടി. സെമിഫൈനലിൽ ഹോങ്കോങ്ങിന്റെ ടാങ് മിംഗ് ഹോങ് - ലീ കാ യീ സഖ്യത്തോടും പരാജയപ്പെട്ടതോടെയാണ് വെങ്കല മെഡൽ കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. സ്കോർ: 11-10, 2-11, 11-10 (2-1).
English Summary:






English (US) ·