Published: September 26, 2026 10:32 AM IST
1 minute Read
തിരുവനന്തപുരം ∙ പരിശീലനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കൈയ്ക്കു പരുക്കേറ്റു. നെറ്റ്സിൽ ബാറ്റു ചെയ്യുമ്പോൾ പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ബൗൺസർ വലതുകൈമുട്ടിനു മുകളിൽ കൊണ്ടാണു പരുക്കേറ്റത്. അതോടെ പരിശീലനം മതിയാക്കിയ ഗില്ലിനു ടീം ഫിസിയോ പ്രഥമ ശുശ്രൂഷ നൽകി. തുടർന്നുള്ള സമയം ഐസ് പാക്ക് വച്ച് വിശ്രമിക്കുകയായിരുന്നു അദ്ദേഹം. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം.
What you should work next
വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, യശ്വസി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ബാറ്റിങ് പരിശീലനം നടത്തി. പരിശീലനം കാണാനെത്തിയ ആരാധകർ രോഹിതിന്റെയും കോലിയുടെയും പേരുകൾ ഉറക്കെ വിളിച്ച് ആവേശമാക്കിയതോടെ ഇരുവരും ഗാലറിക്ക് അരികിലെത്തി അഭിവാദ്യം ചെയ്തു. ഇന്ന് ഇന്ത്യൻ ടീം പരിശീലനം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണ്. കഴിഞ്ഞ 2 ദിവസവും വിശ്രമത്തിലായിരുന്ന വെസ്റ്റിൻഡീസ് ടീം വൈകിട്ട് 5.30 മുതൽ പരിശീലനം നടത്തും. നാളെ ഉച്ചകഴിഞ്ഞു 2 മുതലാണ് ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന മത്സരം.
ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കു പേസ് ബോളർമാരുടെ കാര്യത്തിൽ കൂടുതൽ ഓപ്ഷനുകൾ വേണം. അതിനായി യുവ പേസർമാർക്കു കൂടുതൽ മത്സരപരിചയം നൽകേണ്ടതുണ്ട്. പരുക്കുമൂലം വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യയ്ക്കു പകരം ടീമിലെ ഓൾറൗണ്ടർ സ്ഥാനത്തിനായി നിതീഷ് കുമാർ റെഡ്ഡിക്കു മത്സരിക്കാനാകും.’
English Summary:






English (US) ·