Published: September 09, 2026 05:42 PM IST Updated: September 09, 2026 06:03 PM IST
2 minute Read
ചെന്നൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് 584 റൺസിന്റെ കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോൺ, നാലാം ദിനം അവസാനിക്കുമ്പോൾ 5ന് 212 എന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ (98 പന്തിൽ 80), ശിഖർ മോഹൻ (85 പന്തിൽ 52) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഈസ്റ്റ് സോൺ മികച്ച നിലയിലെത്തിയത്. കുമാർ കുശാഗ്ര (55 പന്തിൽ 34*), കൂനൈൻ ഖുറൈഷി (30 പന്തിൽ 26*) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ വൈഭവ് സൂര്യവംശി 16 പന്തിൽ 8 റൺസെടുത്ത് പുറത്തായി. സെഞ്ചറിയിലേക്ക് കുതിച്ച ക്യാപ്റ്റൻ ഇഷാൻ കിഷനെ മലയാളി താരം എം.ഡി.നിധീഷാണ് പുറത്താക്കിയത്. മുഹമ്മദ് സിറാജ്, ത്രിപുരണ വിജയ്, ഷെയ്ക് റഷീദ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
What you should work next
നേരത്തെ, ഒന്നാം ഇന്നിങ്സിൽ സൗത്ത് സോൺ 107.3 ഓവറിൽ 336 റൺസടിന് ഓൾഔട്ടാകുകയായിരുന്നു. സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ 211 പന്തിൽ 99 റൺസടിച്ചു പുറത്തായി. മലയാളി താരം ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ചറി നേടി. 104 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ 62 റൺസാണു സ്കോർ ചെയ്തത്. ചാമ മിലിന്ദ് (68 പന്തിൽ 43), നാരായൺ ജഗദീശൻ (42 പന്തിൽ 32) എന്നിവരാണ് സൗത്ത് സോണിന്റെ മറ്റു പ്രധാന സ്കോറര്‍. സൗത്ത് സോൺ മധ്യനിര പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ആർക്കും വലിയ സ്കോർ നേടാൻ സാധിക്കാതെ പോയത് തിരിച്ചടിയായി. ഈസ്റ്റ് സോണിനായി മുകേഷ് കുമാർ, കുനെയ്ൻ ഖുറേഷി, ശിഖർ മോഹൻ എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതവും, മുകേഷ് കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി.
മൂന്നാം ദിനം അവസാനിക്കുമ്പോൾ 6ന് 242 റൺസ് എന്ന നിലയിലായിരുന്നു സൗത്ത് സോൺ. ക്യാപ്റ്റൻ തിലക് വർമയും ദേവ്ദത്ത് പടിക്കലും നടത്തിയ ചെറുത്തുനിൽപാണ് ദക്ഷിണ മേഖലയെ തകർച്ചയിൽനിന്നു രക്ഷിച്ചത്. 6–ാം ഓവറിൽ ഓപ്പണർ റിക്കി ഭുയിയെ (1) വീഴ്ത്തിയ മുകേഷ് കുമാറാണ് കിഴക്കൻ മേഖലയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. എന്നാൽ പിന്നാലെയെത്തിയ ദേവ്ദത്ത്, ഓപ്പണർ എൻ.ജഗദീശനൊപ്പം (32) 60 റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണ മേഖലയ്ക്ക് പ്രതീക്ഷ നൽകി. ജഗദീശനെ ശിഖർ മോഹൻ പുറത്താക്കിയതോടെ ദക്ഷിണ മേഖല വീണ്ടും പ്രതിരോധത്തിലായി.
What you should work next
തുടർന്നെത്തിയെ ഷെയ്ഖ് റഷീദ് (27) നന്നായിത്തുടങ്ങിയെങ്കിലും മുഹമ്മദ് ഷമിക്കു മുന്നിൽ വീണു. വൈകാതെ ദേവ്ദത്തിനെ മുകേഷ് കുമാർ പുറത്താക്കിയതോടെ ദക്ഷിണ മേഖലയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലായി. ക്യാപ്റ്റൻ തിലക് വർമ– സ്മരൺ രവിചന്ദ്രൻ ( 23) സഖ്യം നടത്തിയ ചെറുത്തുനിൽപ് മറ്റു പരുക്കുകളില്ലാതെ 150 കടക്കാൻ ദക്ഷിണ മേഖലയെ സഹായിച്ചെങ്കിലും സ്മരണിനെയും വീഴ്ത്തിയ ഷമി കിഴക്കൻ മേഖലയ്ക്ക് വീണ്ടും മേൽക്കൈ നൽകി. 6–ാം വിക്കറ്റിൽ ശ്രേയസ് ഗോപാലിനൊപ്പം (26) 66 റൺസ് ചേർത്ത തിലക് വീണ്ടും പ്രതിരോധത്തിനു ശ്രമിച്ചു. എന്നാൽ ശ്രേയസും വീണതോടെ 6ന് 242 എന്ന സ്കോറിൽ ദക്ഷിണ മേഖല മൂന്നാം ദിനം അവസാനിപ്പിച്ചു.
നാലാം ദിനം ചാമ മിലിന്ദിനെ ശിഖർ മോഹന്‍ പുറത്താക്കിയതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനായിരുന്നു ക്യാപ്റ്റൻ തിലക് വർമയുടെ നീക്കം. എന്നാൽ ത്രിപുരാന വിജയും മുഹമ്മദ് സിറാജും പെട്ടെന്നു മടങ്ങിയതോടെ സൗത്ത് സോണിന്റെ ബാറ്റിങ് ലഞ്ചിനു മുൻപേ അവസാനിച്ചു. 99 റൺസിൽ നിൽക്കെ ഖുറേഷിയുടെ പന്തിൽ തിലക് പുറത്തായതോടെ താരത്തിന് സെഞ്ചറിയും നഷ്ടമായി.
English Summary:






English (US) ·