ഇഷാൻ കിഷന്റെ റണ്ണൗട്ട്: കുറ്റക്കാരൻ ആര്? ആരാധകർ രണ്ട് തട്ടിൽ; വൈറലായി അഭിഷേക് ശർമയുടെ കമന്റും

2 weeks ago 2

ഓൺലൈൻ ഡെസ്ക്

Published: July 02, 2026 04:21 PM IST

1 minute Read

ഇഷാൻ കിഷൻ റണ്ണൗട്ടായി മടങ്ങുന്നു. (Photo by Oli SCARFF / AFP)
ഇഷാൻ കിഷൻ റണ്ണൗട്ടായി മടങ്ങുന്നു. (Photo by Oli SCARFF / AFP)

ചെസ്‌‌റ്റർ ലെ സ്ട്രീറ്റ് ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ റണ്ണൗട്ടിനെ ചൊല്ലിയും ഇതിനിടെ സഹതാരം അഭിഷേക് ശർമയുടെ കമന്റിലും സമൂഹമാധ്യമങ്ങളിൽ ചർച്ച. ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് നേരിട്ട രണ്ടാം പന്തിൽ റണ്ണിന് ശ്രമിച്ച് ഇഷാൻ കിഷൻ (0) റണ്ണൗട്ടായത്. അഭിഷേക് ശർമയുമായുണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് ഇഷാൻ റണ്ണൗട്ടായത്.

What you should work next

മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിനായി ഓടിയ ഇഷാനെ, ഹാരി ബ്രൂക്ക് പന്ത് തടയുന്നത് കണ്ട് ‘നീയെന്താണ് ഈ ചെയ്യുന്നത്’ എന്ന് ചോദിച്ച് അഭിഷേക് ശർമ തിരിച്ചയച്ചു. പിന്തിരിഞ്ഞോടിയ ഇഷാൻ ഡൈവ് ചെയ്ത് ക്രീസിലെത്താൻ ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഇതിനകം വിക്കറ്റ് പിഴുതിരുന്നു. റീപ്ലെയിൽ റണ്ണൗട്ട് സ്ഥിരീകരിച്ചതോടെ ആദ്യ രണ്ട് ഓവറിനുള്ളിൽ സഞ്ജു സാംസണെയും ഇഷാനെയും നഷ്ടപ്പെട്ട ഇന്ത്യ പ്രതിസന്ധിയിലായി.

What you should work next

ഇതോടെയാണ് ഈ പുറത്താകലിൽ ആരാണ് കുറ്റക്കാരൻ എന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. ഇഷാന്റെ അശ്രദ്ധയാണ് റണ്ണൗട്ടിന് ഇടയാക്കിയതെന്ന് ചിലർ വാദിച്ചപ്പോൾ ഐസിസി റാങ്കിങ്ങിൽ തന്നെ പിന്തള്ളി ഒന്നാമതെത്തിയ ഇഷാൻ കിഷനെ അഭിഷേക് ശർമ ബോധപൂർവം പുറത്താക്കിയതാണെന്ന് മറ്റു ചിലർ ആരോപിച്ചു. ഇഷാന് 876 റാങ്കിങ് പോയിന്റും അഭിഷേകിന് 869 റാങ്കിങ് പോയിന്റുമാണുള്ളത്. ഇതാദ്യമായാണ് ഐസിസി റാങ്കിങ്ങിൽ ഇരുപത്തിയേഴുകാരൻ ഇഷാൻ മുന്നിലെത്തുന്നത്. കമന്ററിക്കിടെ നിലപാട് വ്യക്തമാക്കി ഇതിഹാസ താരം സുനിൽ ഗവാസ്കറും രംഗത്തെത്തി. ‘ഈ ഫോർമാറ്റിൽ എത്രയും പെട്ടെന്ന് അക്കൗണ്ട് തുറക്കാൻ ആരും ആഗ്രഹിക്കും. എന്നാൽ അത് അഭിഷേക് ശർമയുടെ തെറ്റായിരുന്നില്ല. പൂർണ്ണമായും ഇഷാൻ കിഷന്റെ മാത്രം തെറ്റായിരുന്നു അത്’ – ഗവാസ്കർ പറഞ്ഞു.

What you should work next

24 പന്തിൽ നാലു സിക്സും ആറു ഫോറും ഉൾപ്പെടെ 59 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമയുടെയും അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (47 പന്തിൽ 68 റൺസ്) പിൻബലത്തിലാണ് ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയത്. ശ്രേയസ് അയ്യരുമായി ചേർന്ന് അഭിഷേക് ശർമ 38 പന്തിൽ നിർണായകമായ 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ടി20 ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന കളിക്കാരനായും അഭിഷേക് മാറി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിനു പിന്നാലെ കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. 5 മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം 4ന് മാഞ്ചസ്റ്ററിൽ നടക്കും.

English Summary:

Star India wicket-keeper batter Ishan Kishan roseate to the No. 1 ranking among T20 planetary batters connected Wednesday, but helium had an innings to hide for India successful their archetypal T20I against England. Kishan got retired for a 2 shot duck, getting tally retired aft a mix-up with Abhishek Sharma. The dismissal stirred statement connected societal media arsenic to who was astatine fault.

Read Entire Article