ഇൻഫൻീനോയ്ക്ക് റെഡ് കാർഡ്! ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാൻ നീക്കവുമായി ഫെഡറേഷനുകൾ

1 month ago 7

മനോരമ ലേഖകൻ

Published: August 05, 2026 08:19 AM IST Updated: August 05, 2026 12:00 PM IST

1 minute Read

ജിയാനി ഇൻഫന്റീനോ (Photo by RONALDO SCHEMIDT / AFP)
ജിയാനി ഇൻഫന്റീനോ (Photo by RONALDO SCHEMIDT / AFP)

സൂറിക്( സ്വിറ്റ്സർലൻഡ്) ∙ ഫുട്ബോൾ ലോകകപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ വിവാദ തീരുമാനം എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചതിനു പിന്നാലെ, ഇൻഫന്റീനോയ്ക്കെതിരെ നിലപാട് കടുപ്പിച്ച് പ്രധാന ഫുട്ബോൾ ഫെഡറേഷനുകൾ. യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ യൂണിയൻ (യുവേഫ), അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനുകളുടെ സംഘടനയായ കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) എന്നിവർ ഇൻഫന്റീനോയ്ക്കുള്ള പിന്തുണ പിൻവലിച്ചതായും പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ ശ്രമം തുടങ്ങിയതായും വിവരമുണ്ട്. അതിന് സാധിച്ചില്ലെങ്കിൽ ഫിഫയുമായുള്ള സഹകരണം ഉപേക്ഷിച്ച്, സ്വന്തം ടൂർണമെന്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാ‍നുള്ള ഇൻഫന്റീനോയുടെ ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയാകും.

What you should work next

പ്രശ്നം ഗുരുതരംയുഎസിൽ നടന്ന ലോകകപ്പിന് പിന്നാലെയാണ്, ലോകകപ്പ് നടത്തിപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ആലോചന തുടങ്ങുന്നത്. ഇത് വലിയ വിവാദമായതോടെ പിൻവലിച്ചു. എന്നാൽ യുവേഫ ഇൻഫന്റീനോയ്ക്കെതിരെ ശക്തമായി രംഗത്തെത്തി. ഫിഫയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ച യുവേഫ, ഇൻഫൻ്റീനോയുടെ തീരുമാനങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. പിന്നാലെയാണ് കോൺകകാഫും എഎഫ്സിയും യുവേഫയും ഇൻഫന്റീനോയെ പുറത്താക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

‘വ്യക്തികൾ വരും പോകും, നമ്മൾ ഫുട്ബോളിനെ മാത്രം സേവിക്കുക’ എന്നു സൂചിപ്പിച്ച് ഫിഫ സെക്രട്ടറി ജനറൽ മത്തിയസ് ഗ്രാഫ്സ്റ്റോം ഫിഫയിലെ ഉദ്യോഗസ്ഥർക്ക് കത്തെഴുതിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഫിഫയ്ക്കുള്ളിലും ഇൻഫന്റീനോ ഒറ്റപ്പെട്ടെന്നാണ് വിവരം.

ആ തീരുമാനത്തിൽ പങ്കില്ല: വെങ്ങർലോകകപ്പിലെ സ്വകാര്യ പങ്കാളിത്ത തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡവലപ്മെന്റ് ചീഫായ ആർസീൻ വെങ്ങർ. ‘തീരുമാനം മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. ആ പദ്ധതി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നതിൽ തർക്കമില്ല. കാൽപന്ത് കളിയുടെ സുതാര്യതയിലാണ് ഞാൻ വിശ്വസിക്കുന്നത്’ – വെങ്ങർ പറഞ്ഞു.

പ്രസിഡന്റാകാൻ പ്രതിസന്ധി
"
2027–31 കാലഘട്ടത്തിലേക്കുള്ള ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇൻഫന്റീനോ. എന്നാൽ വിവാദത്തിന് പിന്നാലെ ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ ആദ്യം പിന്തുണ പിൻവലിച്ചു. തുടർന്ന് 5 യൂറോപ്യൻ അസോസിയേഷനുകളും ഡെൻമാർക്കും പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. ഇൻഫന്റീനോ മത്സരിച്ചാൽ യുവേഫ എതിർ സ്ഥാനാർഥിയെ നിർത്താനും തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർച്ചയായ 10 വർഷം ഫിഫ പ്രസിഡന്റായിരുന്ന ഇൻഫന്റീനോ, സ്ഥാനം നിലനിർത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായവും ഇതിനിടെ തേടി. നവംബർ 18നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിക്കേണ്ടത്.

English Summary:

FIFA President Gianni Infantino is facing important backlash from large shot federations aft his arguable determination to let backstage concern successful the World Cup was overturned. UEFA, CONCACAF, and AFC person withdrawn enactment and are reportedly discussing removing him from his position, perchance starring to a boycott of FIFA tournaments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article