Published: February 07, 2026 10:20 AM IST
1 minute Read
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടങ്ങളിലെല്ലാം ഒരു ‘മലയാളി ടച്ച്’ ഉറപ്പാക്കുന്ന പതിവ് അണ്ടർ 19 ടീമും തെറ്റിച്ചില്ല. ഇന്ത്യയുടെ ആറാം അണ്ടർ 19 ലോക കിരീടത്തിലേക്കുള്ള കുതിപ്പിൽ മലയാളി സാന്നിധ്യം ഉറപ്പാക്കിയത് ആരോൺ ജോർജും മുഹമ്മദ് ഇനാനുമാണ്.
മാവേലിക്കര സ്വദേശിയായ ഈശോ വർഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വർഗീസിന്റെയും മകനായ ആരോൺ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നത് ഹൈദരാബാദിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദ് ടീമിനു വേണ്ടിയാണ് കളിക്കുന്നതും.
തൃശൂർ പുന്നയൂർക്കുളം പരൂർ അമ്പലത്തുവീട്ടിൽ മാളിയേക്കൽ ഷാനവാസ് മൊയ്തുട്ടിയുടെയും റഹീനയുടെയും മകനാണ് ഇനാൻ. അഫ്ഗാനിസ്ഥാനെതിരായ സെമിഫൈനൽ മത്സരത്തിൽ സെഞ്ചറി നേടിയ ആരോണായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. ഫൈനലിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 7 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി ഇനാനും മികവു കാട്ടി.
English Summary:







English (US) ·