Published: July 23, 2026 09:50 AM IST
1 minute Read
മഡ്രിഡ്∙ ഫിഫ ലോകകപ്പ് വിജയാഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിന്റെ കാമുകി ഇനസ് ഗാർഷ്യ സാന്റോസിനെതിരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇനസും യമാലും തമ്മില്‍ ലോകകപ്പിനു തൊട്ടുമുൻപാണ് അടുപ്പത്തിലായത്. അർജന്റീനയെ സ്പെയിൻ 1–0ന് തോൽപിച്ചതിനു പിന്നാലെ ലമീൻ യമാലിനൊപ്പം ഗ്രൗണ്ടിലിറങ്ങിയ ഇനസ്, ലോകകപ്പ് ട്രോഫി കയ്യില്‍ പിടിച്ച് സെൽഫിയെടുത്തിരുന്നു. എന്നാൽ ഗ്രൗണ്ടിലെത്തിയ ഇനസിനെ യമാൽ ഒഴിവാക്കാന്‍ ശ്രമിച്ചതായാണ് ഒരു വിഭാഗം വാദിക്കുന്നത്. ‘‘ഇത് ഒരുപാടു കാലം പോകില്ലെന്ന് ഞാൻ ഭയക്കുന്നു. അവന്റെ ലിസ്റ്റിലെ മറ്റൊരാൾ മാത്രമാകും നീ. ഇതു ശരിയാകല്ലെ എന്നാണു ഞാനും ആഗ്രഹിക്കുന്നത്.’’– ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
What you should work next
ഇനസിന്റെയും യമാലിന്റെയും ബന്ധത്തിനെതിരായ പ്രതികരണങ്ങൾ ഏറി വന്നതോടെ രൂക്ഷഭാഷയിലാണ് ഇനസ് പ്രതികരിച്ചത്. ‘‘എന്നെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ശക്തമായി നില്‍ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഈ വാക്കുകൾ എന്നെ വേദനിപ്പിക്കുകയാണ്. വിമർശനങ്ങൾ മനസ്സിലാക്കാം. എന്നാൽ അതും അപമാനിക്കലും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നെ വ്യക്തിപരമായി വേദനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഞാൻ ആരുടെയും ഒന്നും എടുത്തിട്ടില്ല. ഇതെന്റെ ജീവിതമാണ്. എനിക്കും മറ്റുള്ളരെപ്പോലെ നല്ല ദിവസവും മോശം ദിവസവും ഉണ്ടാകും. എന്റെ ജീവിതം ഏറ്റവും മികച്ച രീതിയിൽ ജീവിക്കാനാണു ഞാൻ ശ്രമിക്കുന്നത്. വിദ്വേഷത്തിനു പകരം അനുകമ്പയാണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. അൽപം മനുഷ്യത്വം കാണിക്കൂ.’’– ഇനസ് സമൂഹമാധ്യമത്തിൽ കുറിച്ചു.
What you should work next
ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ ലമീൻ യമാലും ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടേയും ബന്ധം പരസ്യമായത്. ഫാഷന്‍ ഇൻഫ്ലുവന്‍സറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ഫ്രാൻസിനെതിരായ സെമി ഫൈനൽ മത്സരത്തിലും ഫൈനലിലും സ്പാനിഷ് ടീമിനെ പിന്തുണയ്ക്കാനായി ഇനസ് ഗാലറിയിലെത്തിയിരുന്നു. നേരത്തേ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായി ലമീൻ യമാൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് സ്പാനിഷ് സൂപ്പർ താരം ഇൻഫ്ലുവൻസറുമായി അടുക്കുന്നത്. 2023 ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽ അരങ്ങേറിയ ലമീൻ യമാല്‍ നിലവില്‍ ബാഴ്സയുടേയും സ്പെയിൻ ദേശീയ ടീമിന്റെയും വിശ്വസ്തനായ ഫോർവേഡാണ്.
English Summary:





English (US) ·