ഈ മുറിക്കു മുന്നിൽ മിണ്ടരുത്, അകത്ത് ആരാണ്? ചെന്നൈ ജഴ്സി ലോഞ്ചിൽ സഞ്ജുവിന് വൻ ബിൽഡ് അപ്; വൈറൽ വിഡിയോ

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 01, 2026 02:28 PM IST

1 minute Read

സഞ്ജു സാംസൺ, സിഎസ്കെ പുറത്തുവിട്ട വി‍ഡിയോയിൽനിന്ന്.
സഞ്ജു സാംസൺ, സിഎസ്കെ പുറത്തുവിട്ട വി‍ഡിയോയിൽനിന്ന്.

ചെന്നൈ∙ ഐപിഎൽ 2026 സീസണിലേക്കുള്ള ജഴ്സി ലോഞ്ചിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോയിൽ മലയാളി താരം സഞ്ജു സാംസണിന്റെ റഫറൻസുമായി ചെന്നൈ സൂപ്പർ കിങ്സ്. പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ പേർ കണ്ട വിഡിയോയിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദാണ് സഞ്ജുവിനായി കിടിലൻ ‘ബിൽഡ് അപ്’ ഒരുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോട്ടലിൽനിന്ന് ജഴ്സി മോഷണം പോകുന്നതും ഇതിഹാസ താരം എം.എസ്. ധോണി അത് തിരികെയെത്തിക്കുന്നതുമാണ് വിഡിയോയിലുള്ളത്.

ചെന്നൈ യുവതാരങ്ങളോടൊപ്പം നടക്കുമ്പോൾ ഒരു മുറിക്കു മുൻപിൽ മിണ്ടാതിരിക്കണമെന്നാണ് ഋതുരാജ് പറയുന്നത്. അകത്ത് ആരാണ് എന്നു ചോദിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ എന്നാണ് ഗെയ്‍ക്‌‍വാദിന്റെ മറുപടി. തോരണങ്ങൾ തൂക്കിയ വാതിലിനു മുന്നിൽ കേരളത്തിൽ ഉപയോഗിക്കുന്ന നെറ്റിപ്പട്ടവും ഉപയോഗിച്ചാണ് സഞ്ജുവിന്റെ റഫറൻസ് വി‍ഡിയോ നിർമാതാക്കൾ കൊണ്ടുവന്നത്. വിഡിയോയ്ക്കൊപ്പം തന്നെ സഞ്ജു റഫറൻസും വൻ തോതിൽ‌ ആരാധകർക്കിടയിൽ ചര്‍ച്ചയായിട്ടുണ്ട്.

ട്വന്റി20 ലോകകപ്പ് തിരക്കുകളിലുള്ള സഞ്ജു സാംസൺ ഇതുവരെ ചെന്നൈ ടീം ക്യാംപിൽ ചേർന്നിട്ടില്ല. 18 കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സഞ്ജുവിനെ വാങ്ങിയത്. വെറ്ററൻ താരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടു നൽകിയാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജു ചെന്നൈ ജഴ്സിയിൽ കളിക്കാനിറങ്ങുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ചെന്നൈ ആരാധകർ. കഴിഞ്ഞ ദിവസം ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ സഞ്ജു ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങിയപ്പോൾ വൻ സ്വീകരണമാണു താരത്തിനു ലഭിച്ചത്.

English Summary:

Chennai Super Kings has incorporated a notation to Malayali cricketer Sanju Samson successful their IPL 2026 jersey motorboat video, which has garnered important attraction online

Read Entire Article