‘ഈ വർഷത്തെ ഏറ്റവും മികച്ച വിഡിയോ’: ഹസ്തദാനത്തിനു ശേഷം വനിതാ താരങ്ങളുടെ വികാരപ്രകടനം വൈറൽ

2 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 01, 2026 08:59 PM IST Updated: September 01, 2026 09:30 PM IST

1 minute Read

യുഎസ്‍ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ച അമേരിക്കയുടെ എമ്മ നവാരോയുടെ ആഹ്ലാഹം. പുറകിൽ മത്സരം തോറ്റ ഫ്രാൻസിന്റെ ലോയിസ് ബോയിസൺ റാക്കറ്റ് നിലത്തടിച്ച് പൊട്ടിക്കുന്നു (X/@PaddyPOV)
യുഎസ്‍ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ച അമേരിക്കയുടെ എമ്മ നവാരോയുടെ ആഹ്ലാഹം. പുറകിൽ മത്സരം തോറ്റ ഫ്രാൻസിന്റെ ലോയിസ് ബോയിസൺ റാക്കറ്റ് നിലത്തടിച്ച് പൊട്ടിക്കുന്നു (X/@PaddyPOV)

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് മത്സരത്തിൽനിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രാൻ‌സ്‌ലാം ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ തന്നെ താരങ്ങളുടെ വികാരപ്രകടനങ്ങൾ അണപൊട്ടിയൊഴുകുകയാണ്. തിങ്കളാഴ്ച നടന്ന ആവേശകരമായ ഒന്നാം റൗണ്ട് മത്സരത്തിൽ യുഎസ്‌എയുടെ എമ്മ നവാരോയും ഫ്രാൻസിന്റെ ലോയിസ് ബോയിസണും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. 7-6, 6-7, 6-3 എന്ന സ്കോറിന് നവാരോ മത്സരം സ്വന്തമാക്കിയപ്പോൾ, ഇരു താരങ്ങളുടെയും തീർത്തും വ്യത്യസ്തമായ വികാരപ്രകടനങ്ങൾക്കാണ് കോർട്ട് സാക്ഷ്യം വഹിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

What you should work next

കോർട്ടിന്റെ ഒരു വശത്ത് നവാരോ കാണികളോടൊപ്പം വിജയം ആഘോഷിക്കുമ്പോൾ, തൊട്ടടുത്തായി കടുത്ത നിരാശയിലും ദേഷ്യത്തിലും ബോയിസൺ തന്റെ റാക്കറ്റ് പലതവണ നിലത്തടിച്ച് പൊട്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മത്സരശേഷമുള്ള ഹസ്തദാനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. മുൻപിൽ നവാരോ വിജയം ആഘോഷിക്കുമ്പോൾ തൊട്ടുപിന്നിൽ ബോയിസൺ റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്ന ദൃശ്യം, ഈ വർഷം യുഎസ് ഓപ്പണിൽ കണ്ട ഏറ്റവും മികച്ച വിഡിയോ എന്ന അടിക്കുറിപ്പ് സഹിതമാണ് ചിലർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീനസിന് തോൽവിഅതേസമയം, 26–ാം യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ യുഎസിന്റെ വീനസ് വില്യംസ് പുറത്തായിരുന്നു. ആദ്യ റൗണ്ടിൽ നാട്ടുകാരിയായ സോഫിയ കെയ്നിനോടാണ് വൈൽഡ് കാർഡ് എൻട്രിയായെത്തിയ നാൽപത്തിയാറുകാരി വീനസ് തോൽവി സമ്മതിച്ചത് (6-2, 7-6). സഹോദരി സെറീന വില്യംസിനൊപ്പം വനിതാ ഡബിൾസിലും ഇക്കുറി വീനസ് മത്സരിക്കുന്നുണ്ട്. മറ്റു വനിതാ സിംഗിൾസ് മത്സരങ്ങളിൽ യുഎസിന്റെ ജെസീക്ക പെഗുല 6–3, 6–2നു റുമാനിയയുടെ എലേന റൂസിനെ തോൽപിച്ചപ്പോൾ, യുക്രെയ്ൻ താരം മാർത്ത കോസ്റ്റ്യൂക് 6-4, 6-1 ഓസ്ട്രേലിയയുടെ സ്ട്രോം ഹണ്ടറിനെ കീഴടക്കി.

മത്സരങ്ങൾ മൂന്നാഴ്ച നീട്ടി; പ്രതിഷേധംയുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ ദൈർഘ്യം മൂന്നാഴ്ചയായി വർധിപ്പിച്ചതിൽ കളിക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ സീസൺ വരെ രണ്ട് ആഴ്ച മാത്രമുണ്ടായിരുന്ന ടൂർണമെന്റാണ് ഇത്തവണ ഒരാഴ്ച കൂടി നീട്ടിയത്. മത്സരങ്ങൾക്കിടെ ആവശ്യത്തിനുള്ള ഇടവേള ലഭിക്കുന്നില്ലെന്നും മാനസിക സമ്മർദം കുറയ്ക്കാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഫാൻ വീക്ക് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയതു കൊണ്ടാണ് ഇത്തവണ ടൂർണമെന്റ് മൂന്നാഴ്ച നീണ്ടത്.

English Summary:

US Open 2026 is creating buzz with viral videos of aggravated subordinate emotions. The tourney has seen aboriginal exits for stars similar Venus Williams and melodramatic matches, highlighting the precocious stakes and affectional toll of Grand Slam tennis.

Read Entire Article