ഉജ്വല തിരിച്ചുവരവ്! ഗ്രാൻഡ് ചെസ് ടൂറിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ആർ.പ്രഗ്നാനന്ദ; വമ്പൻ സമ്മാനത്തുക

3 weeks ago 6

ഓൺലൈൻ ഡെസ്‌ക്

Published: August 28, 2026 08:15 AM IST

1 minute Read

praggnananda
ആർ.പ്രഗ്നാനന്ദ (ഫയൽ ചിത്രം)

സെന്റ് ലൂയിസ്∙ ഗ്രാൻഡ് ചെസ് ടൂറിൽ കിരീടം നേടി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.പ്രഗ്നാനന്ദ. യുഎസിലെ സെന്റ് ലൂയിസിൽ നടന്ന ഫൈനലിൽ ഫാബിയാനോ കരുവാനയ്‌ക്കെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് പ്രഗ്നാനന്ദ ചരിത്രനേട്ടം കുറിച്ചത്. ഗ്രാൻഡ് ചെസ് ടൂർ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. രണ്ടു ലക്ഷം യുഎസ് ഡോളർ (ഏകദേശം 1.6 കോടി രൂപ) ആണ് സമ്മാനത്തുക.

What you should work next

തുടക്കത്തിൽ ആറു പോയിന്റിന് പിന്നിലായിരുന്ന പ്രഗ്നാനന്ദ, കരുവാനയ്‌ക്കെതിരായ രണ്ടു റാപ്പിഡ് മത്സരങ്ങളും ജയിച്ച് ശക്തമായി തിരിച്ചുവരികയും, തുടർന്ന് ബ്ലിറ്റ്സ് വിഭാഗത്തിൽ കടുത്ത സമ്മർദത്തിലും നിയന്ത്രണം കൈവിടാതെ കളിച്ച് 15-13 എന്ന സ്കോറിന് വിജയിച്ചാണ് കിരീടം ഉറപ്പാക്കിയത്.

റാപ്പിഡ് വിഭാഗത്തിൽ ആക്രമിച്ച് കളിച്ച പ്രഗ്നാനന്ദ, രണ്ടു മത്സരങ്ങളും വിജയിച്ച് മത്സരത്തിന്റെ ഗതി പൂർണമായും മാറ്റിമറിച്ചു. കളിയിൽ മേധാവിത്വം നേടിയതോടെ, ലീഡ് നഷ്ടപ്പെടുത്താതെ നാല് മത്സരങ്ങളുള്ള ബ്ലിറ്റ്സ് ഘട്ടം മറികടക്കുക മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ആദ്യ ബ്ലിറ്റ്സ് പോരാട്ടം പ്രഗ്നാനന്ദയ്ക്ക് ഏതാണ്ട് അനുകൂലമായിരുന്നെങ്കിലും സമയക്കുറവ് മൂലം ഉണ്ടായ പരിഭ്രാന്തിയിൽ ഒരു പിഴവ് സംഭവിച്ചു. ഇതോടെ നില പരുങ്ങലിലായെങ്കിലും അതു മുതലാക്കാൻ കരുവാനയ്ക്ക് കഴിഞ്ഞില്ല, ഒടുവിൽ മത്സരം സമനിലയിൽ അവസാനിച്ചു. തുടർന്നപ മൂന്നു ബ്ലിറ്റ് മത്സരങ്ങളിലും സമനില നേടിയാണ് കരുവാനയെ പ്രഗ്നാനന്ദ തളച്ചത്.

നേരത്തെ, ബുധനാഴ്ച നടന്ന രണ്ടാമത്തെ ക്ലാസിക്കൽ മത്സരത്തിൽ പ്രഗ്നാനന്ദ സമനില പിടിച്ചിരുന്നെങ്കിലും കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നു. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ കരുവാനയോട് 6-0ന് പ്രഗ്നാനന്ദ തോറ്റിരുന്നുവെങ്കിലും രണ്ടാമത്തെ ക്ലാസിക്കൽ മത്സരത്തിൽ 3-3 ന് സമനില പിടിച്ചു.
 

English Summary:

R. Praggnanandhaa has emerged victorious astatine the Grand Chess Tour successful St. Louis, USA, marking a historical accomplishment arsenic the archetypal Indian subordinate to triumph the prestigious title. He secured the title by staging a singular comeback against Fabiano Caruana successful the finals, overcoming an archetypal shortage and demonstrating exceptional accomplishment successful some accelerated and blitz formats.

Read Entire Article