ഉത്തരംമുട്ടി! പാക്ക് ക്രിക്കറ്റ് താരങ്ങളെ 2 മണിക്കൂർ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി; സാമ്പത്തിക ഇടപാടുകളും പരിശോധിക്കും

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 11, 2026 06:42 PM IST Updated: September 11, 2026 06:57 PM IST

1 minute Read

മുഹമ്മദ് റിസ്‌വാൻ (ഇടത്), ഇമാം ഉൽ ഹഖ് (വലത്). (ഫയൽ ചിത്രങ്ങൾ) (Photo by Ishara S. KODIKARA / AFP)
മുഹമ്മദ് റിസ്‌വാൻ (ഇടത്), ഇമാം ഉൽ ഹഖ് (വലത്). (ഫയൽ ചിത്രങ്ങൾ) (Photo by Ishara S. KODIKARA / AFP)

ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‌വാനെയും ഇമാം ഉൽ ഹഖിനെയും ചോദ്യം ചെയ്ത് പാക്കിസ്ഥാനിലെ നാഷനൽ സൈബർ ക്രൈം അന്വേഷണ ഏജൻസി (എൻസിസിഐഎ). ഇംഗ്ലണ്ട് പര്യടനത്തിനിടെ പാക്ക് ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണ് ഇരുവരും എൻസിസിഐഎക്കു മുന്നിൽ ഹാജരായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് റിസ്‍വാനും ഇമാമും ഉൾപ്പെടെയുള്ള ഏഴു താരങ്ങളെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ജിയോ ന്യൂസ് റിപ്പോർട്ട് പ്രകാരം, ലഹോറിലെ ജോഹർ ടൗണിലുള്ള എൻസിസിഐഎ ആസ്ഥാനത്ത് ഏകദേശം രണ്ട് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.

What you should work next

ഇംഗ്ലണ്ടിലായിരുന്ന സമയത്തെ ഇവരുടെ കരാറുകളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വിശദമായ മറുപടികൾ നൽകുന്നതിനായി കൂടുതൽ സമയം ഇരുവരും ആവശ്യപ്പെട്ടതായാണ് വിവരം. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഏജൻസി അന്വേഷിക്കും. 

 അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ വിഷയത്തിൽ പ്രതികരിക്കാൻ പിസിബി തയാറായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിസിബി വ്യക്തമാക്കി. എന്നാൽ മറ്റൊരു താരത്തെക്കൂടി എൻസിസിഐഎ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ മൊബൈൽ ഫോണുകൾ പിസിബി കസ്റ്റഡിയിലെടുക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു എന്ന വാർത്തകൾ പരന്നതിന് പിന്നാലെയാണ് ഈ നടപടി. റിസ്‌വാന്റെയും ഇമാമിന്റെയും മൊബൈൽ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിസിഐഎ ഇരുവരെയും ചോദ്യം ചെയ്തത്. ഇതോടെ, ഇരുവരും ഒത്തുകളിക്ക് ശ്രമിച്ചിരുന്നോ എന്ന സംശവയും ഉയരുന്നുണ്ട്.

ലോർഡ്സ് ടെസ്റ്റിന് പിന്നാലെ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൽ ഹഖ്, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് പിസിബി, സ്ക്വാഡിൽനിന്ന് ഒഴിവാക്കിയത്. ടെസ്റ്റ് ടീം കോച്ചായിരുന്ന സർഫറാസ് അഹമ്മദിനു പകരം വൈറ്റ് ബോൾ ടീം പരിശീലകൻ മൈക്ക് ഹെസ്സനെയും നിയമിച്ചു. സയീം അയൂബ്, അബ്ദുല്ല ഫസൽ, അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുല്ല എന്നിവരെയാണ് പകരം ഉൾപ്പെടുത്തിയത്.

English Summary:

Mohammad Rizwan and Imam-ul-Haq of Pakistan cricket person been questioned by the National Cyber Crime Investigation Agency (NCCIA) regarding allegations of leaking dressing country accusation during their England tour. The enquiry follows a mediocre show successful the Test bid against England, which led to their and six different players' instrumentality home.

Read Entire Article