ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ മൂന്ന് വർഷമായി ശ്രമിക്കുന്നു: രാത്രി 12.46ന് മുഖ്യമന്ത്രിയുടെ സഹായം തേടി ഋഷഭ് പന്ത്!

1 month ago 14

ഓൺലൈൻ ഡെസ്ക്

Published: August 08, 2026 10:23 AM IST

1 minute Read

 X/@IS_Netwrk29)
ഋഷഭ് പന്ത് (ഫയൽ ചിത്രം: X/@IS_Netwrk29)

ന്യൂഡൽഹി∙ ജന്മനാടായ ഉത്തരാഖണ്ഡിലേക്കു മാറാൻ താൽപര്യമുണ്ടെന്നും, അവിടെ കുറച്ചു സ്ഥലം ആവശ്യമുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് സന്ദേശമയച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. വർഷങ്ങളായി ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം രാത്രി പന്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് സ്വദേശിയായ ഋഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിക്കുന്നത്. ശനിയാഴ്ച അർധ രാത്രി 12.46 ന് ഋഷഭ് പന്തിന്റെ സന്ദേശം പ്രത്യക്ഷപ്പെട്ടത് ആരാധകരെയും ഞെട്ടിച്ചു.

‘‘നമസ്കാരം സർ, സുഖമാണോ? ഉത്തരാഖണ്ഡ് സ്വദേശിയായ എനിക്ക് നാട്ടിലേക്കു മടങ്ങിയെത്താൻ ആഗ്രഹമുണ്ട്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് താമസം മാറാനായി ഭൂമി വാങ്ങാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിലും, താമസിക്കാൻ അനുയോജ്യമായതു കണ്ടെത്താനായിട്ടില്ല. ഞാൻ ഉത്തരാഖണ്ഡിനെ സ്നേഹിക്കുന്നു. ഭൂമി വാങ്ങുന്ന കാര്യത്തിൽ എന്നെയൊന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഇപ്പോൾ ഭൂമിയുടെ രേഖകളുടെ വ്യക്തതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്.’’

‘‘സംസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോൾ എനിക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റ് കാര്യങ്ങളെല്ലാം മാറ്റിവെച്ച്, എന്റെ നാടിന്റെ വികസനത്തിൽ പങ്കാളിയാകാനും എന്റെ ജനതയ്‌ക്കൊപ്പം ജീവിക്കാനും താൽപര്യമുണ്ട്. ദയവായി ഈ വിഷയം പരിഗണിക്കണം; കഴിഞ്ഞ മൂന്ന് വർഷമായിട്ടും എനിക്ക് ഭൂമി ലഭിച്ചിട്ടില്ല. മറുപടിക്കായി കാത്തിരിക്കുന്നു.’’– എന്നായിരുന്നു ഋഷഭ് പന്തിന്റെ പ്രതികരണം. അതേസമയം ഋഷഭ് പന്തിന്റെ ആവശ്യം അംഗീകരിക്കുന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

English Summary:

Rishabh Pant has requested onshore successful his location authorities of Uttarakhand from Chief Minister Pushkar Singh Dhami. He has expressed a tendency to instrumentality to his roots and lend to the state's development, citing ongoing difficulties successful acquiring suitable land.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article