ഉത്തേജകം: ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ജൂഡോ താരത്തിന് വിലക്ക്; കോമൺവെൽത്ത് ഗെയിംസ് ടീമിൽനിന്നു പിൻവലിച്ചു

1 month ago 5

ഓൺലൈൻ ഡെസ്‍‌ക്

Published: July 24, 2026 05:22 PM IST

1 minute Read

തൂലിക മാൻ (X/@OlympicKhel)
തൂലിക മാൻ (X/@OlympicKhel)

ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി വീണ്ടു ഒരു ജുഡോ താരത്തിന് വിലക്ക്. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ ജൂഡോ താരം തൂലിക മാനിനെയാണ് ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിൻവലിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.

What you should work next

2022 കോമൺവെൽത്ത് ഗെയിംഗസിൽ 78 കിലോഗ്രാം വിഭാഗത്തിൽ തൂലിക വെള്ളി നേടിയിരുന്നു. ഗ്ലാസ്ഗോയിലും താരം ശക്തമായ മെഡൽ പ്രതീക്ഷയായിരുന്നു.‘‘12 മാസത്തിനുള്ളിൽ മൂന്ന് തവണ വിവരങ്ങൾ നൽകുന്നതിൽ അവർ പരാജയപ്പെട്ടു, ഇതേത്തുടർന്ന് നാഡ അവർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. അതിനാൽ അവരെ ടീമിൽ നിന്ന് പിൻവലിക്കും’’– അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച, മത്സരങ്ങൾക്ക് മുൻപ് നടത്തിയ ഉത്തേജക മരുന്ന പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു ജൂഡോ താരം അരുൺ കുമാറിനെയും പിൻവലിച്ചിരുന്നു. 73 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അരുൺ കുമാർ കഴി‍ഞ്ഞ മാസം നടന്ന ക്വിങ്ദാവോ ഗ്രാൻപ്രിയി‍ൽ പങ്കെടുത്തിരുന്നു. നിരോധിത വസ്തുവായ അനബോളിക് സ്റ്റീറോയിഡ് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി അരുണിനു താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് അരുൺ കുമാറിനെ ടീമിൽനിന്ന് പിൻവലിച്ചത്

ഇന്ത്യൻ ജൂഡോ ടീം ഇതുവരെ ഗെയിംസിനായി പുറപ്പെട്ടിട്ടില്ല. മത്സരങ്ങൾ ജൂലൈ 31നാണ് ആരംഭിക്കുന്നതെന്നതിനാൽ ജൂലൈ 27ന് പുറപ്പെടാനാണ് ഇവർ നിശ്ചയിച്ചിരിക്കുന്നത്.

English Summary:

Commonwealth Games judo prohibition impacts India's medal hopes arsenic 2 judokas are disqualified owed to doping violations. Thulika Mann, a metallic medalist, and Arun Kumar person been withdrawn from the Games by the National Anti-Doping Agency.

Read Entire Article