ഉപനായകനല്ല, ഇനി ക്യാപ്റ്റൻ വൈഭവ് സൂര്യവംശി, ടീമിലുള്ളത് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ...!

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 30, 2026 03:25 PM IST

1 minute Read

 X@BCCI
വൈഭവ് സൂര്യവംശി, ഇഷാൻ കിഷന് പരുക്കേറ്റപ്പോൾ. Photo: X@BCCI

ബെംഗളൂരു∙ 15–ാം വയസ്സിൽ സീനിയർ താരങ്ങൾ ഉള്‍പ്പെടുന്ന ദുലീപ് ട്രോഫി ടീമിനെ നയിച്ച് ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരായ മത്സരത്തിലാണ് ഈസ്റ്റ് സോണിനെ വൈഭവ് നയിക്കുന്നത്. ഈസ്റ്റ് സോൺ ക്യാപ്റ്റനായ ഇഷാൻ കിഷൻ പരുക്കേറ്റു പുറത്തുപോയതോടെ വൈസ് ക്യാപ്റ്റനായ വൈഭവിന് ചുമതല ലഭിക്കുകയായിരുന്നു. സെന്‍ട്രൽ സോണിന്റെ ബാറ്റിങ്ങിനിടെ 19–ാം ഓവറിലാണ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈയ്യിൽ പരുക്കേൽക്കുന്നത്. ടീം ഫിസിയോമാരെത്തി ചികിത്സ നൽകിയെങ്കിലും താരത്തിന് മത്സരം തുടരാൻ സാധിച്ചില്ല.

What you should work next

ഇതോടെ ഇഷാൻ കിഷൻ ഗ്രൗണ്ട് വിടുകയായിരുന്നു. വിക്കറ്റ് കീപ്പറുടെ ചുമതല കുമാർ കുശാഗ്ര ഏറ്റെടുത്തപ്പോൾ, സൂര്യവംശിക്ക് ക്യാപ്റ്റൻ‌ സ്ഥാനവും ലഭിച്ചു. മുകേഷ് കുമാർ, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുള്ളപ്പോഴാണ് 15 വയസ്സു മാത്രം പ്രായമുള്ള വൈഭവ് ടീമിനെ നയിക്കുന്നത്. റെഡ് ബോൾ ക്രിക്കറ്റിൽ വലിയ അനുഭവ സമ്പത്തൊന്നും ഇല്ലാതിരുന്നിട്ടും വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് നേരത്തേ ചർച്ചയായിരുന്നു.

What you should work next

എന്നാൽ കൗമാര താരത്തെ ടെസ്റ്റ് ഫോർമാറ്റിൽ വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സിലക്ടർമാർ ന്യായീകരിച്ചത്. 2024ലാണ് വൈഭവ് സൂര്യവംശി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആദ്യ മത്സരം കളിക്കുന്നത്. കരിയറിലെ രണ്ടാമത്തെ മാത്രം ദുലീപ് ട്രോഫി മത്സരത്തിൽ തന്നെ താരത്തിന് നായകസ്ഥാനം ലഭിക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ബിഹാറിന്റെ താരമാണ് വൈഭവ്.

English Summary:

'Captain' Vaibhav Sooryavanshi Scripts History In Duleep Trophy

Read Entire Article