‘ഉറങ്ങുമോ? വിളിക്കാം’: തോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി’, ചിരിച്ചുകളിച്ച് മഹികയും, സമീപം നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 24, 2026 06:32 PM IST Updated: April 24, 2026 09:41 PM IST

1 minute Read

ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, കാമുകി മഹിക ശർമയോട് അംഗവിക്ഷേപത്തിലൂടെ സംസാരിക്കുന്നു. മഹികയുടെ സമീപം ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശനെയും ദീപക്‌ ചാഹറിന്റെ സഹോദരി മാലതിയെയും കാണാം. (X/@anekmemees)
ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, കാമുകി മഹിക ശർമയോട് അംഗവിക്ഷേപത്തിലൂടെ സംസാരിക്കുന്നു. മഹികയുടെ സമീപം ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശനെയും ദീപക്‌ ചാഹറിന്റെ സഹോദരി മാലതിയെയും കാണാം. (X/@anekmemees)

മുംബൈ ∙ ഐപിഎലിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനോടു ഏറ്റുവാങ്ങിയത്. മുംബൈ വാങ്കഡേ സ്റ്റേഡയത്തിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് മുംബൈ തോറ്റത്. റൺസ് അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവു വലിയ വിജയവുമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്.

ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻസിയിലുമെല്ലാം ഹാർദിക് അടിമുടി പരാജയമാണെന്നാണ് വിമർശനം. ഇന്നലെ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ രണ്ടോവർ മാത്രം പന്തെറിഞ്ഞ ഹാർദിക്, 38 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ബാറ്റിങ്ങിൽ വെറും ഒരു റൺസെടുത്ത് പുറത്താകുകയും ചെയ്തു.

Hardik Pandya telling fans to spell and sleep..
and telephone Mahieka sharma to telephone him..
He is not playing with CSK helium is playing with our Emotion now. pic.twitter.com/z3xrDoZxwi

— Reality wounded (@anekmemees) April 24, 2026

മത്സരശേഷമുള്ള ഹാർദിക്കിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരം കാണാനെത്തിയ കാമുകി മഹിക ശർമയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ‘ഉറങ്ങുമോ?’ ‘വിളിക്കാം’ എന്ന രീതിയിലാണ് ഹാർദിക്കിന്റെ അംഗവിക്ഷേപം. മഹിക ഇതിനോട് ചിരിച്ചുകൊണ്ട് മറുപടി നൽകുന്നതും കാണാം. ഹാർദിക്കിന്റെ മകനും മഹികയ്ക്കൊപ്പമുണ്ട്. മുംബൈ താരങ്ങളായ ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ, ദീപക് ചാഹറിന്റെ സഹോദരി മാലതി എന്നിവരു മഹികയ്ക്കു സമീപം ഇരിക്കുന്നുണ്ട്. മറ്റൊരു ദൃശ്യത്തിലും ഗ്രൗണ്ടിൽനിന്ന് ഹാർദിക്, സ്റ്റൻഡ്സിലിരിക്കുന്ന മഹികയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്നതു കാണാം.

Hardik Pandya told his woman Mahieka Sharma and lad to spell to slumber aft the archetypal innings !!

He already knew, He couldn't triumph from that situation...!! Captaincy matters🗿🔥 pic.twitter.com/T6hJt8Cug8

— Gillfied⁷ (@Gill_Iss) April 24, 2026

ഇവ പ്രചരിച്ചതോടെ ഹാർദിക്കിനെതിരെ വിമർശനം കടുത്തു. മത്സരം തോറ്റെങ്കിലും ക്യാപ്റ്റന് അതിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും കുടുംബകാര്യങ്ങളിലാണ് എപ്പോഴും ശ്രദ്ധയെന്നുമാണ് വിമർശനം. കളിക്കളത്തിലേക്ക് വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴയ്ക്കുകയാണെന്നും ചിലർ ഉന്നയിക്കുന്നു. മഹികയ്ക്കെതിരെയും വിമർശനമുണ്ട്. ബുമ്രയുടെ ഭാര്യയും ദീപക് ചാഹറിന്റെ സഹോരിയും മത്സരം തോറ്റതിൽ നിരാശരായ കാണപ്പെട്ടെങ്കിലും മഹിക വളരെ സന്തോഷത്തോടെയാണ് ഹാർദിക്കിനോടു പ്രതികരിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് വിമർശനം. 29നു സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. 

Whether successful decision oregon victoryyy, I'm fearlesssss, fading spot by spot but NEVER giving up my LOVE ❤️‍🔥💪😤

This enactment screams HARDIK PANDYA perfectlyyyy!! After MI's crushing loss, full stands sitting SUPER glum & gloomy 😭😭😭

Right below, Sanjana (Bumrah's wife) & Malti… pic.twitter.com/cWb9AjC9jd

— Tripurari Chaudhary (@TripurariMedia) April 24, 2026

English Summary:

Mumbai Indians suffered their biggest IPL decision by runs against Chennai Super Kings. Following this nonaccomplishment and a drawstring of mediocre performances, skipper Hardik Pandya is facing terrible disapproval for his captaincy, batting, and bowling.

Read Entire Article