Published: April 05, 2026 01:17 PM IST
1 minute Read
ബെർലിൻ∙ ജർമനിയിൽ നടക്കുന്ന ഗ്രെങ്കെ ചെസ് ഫ്രീസ്റ്റൈൽ ഓപ്പണിനിടെ വേദിയിൽ നാടകീയ രംഗങ്ങൾ. മാഗ്നസ് കാൾസനും എതിരാളി അലുവ നുർമനും തമ്മിലുള്ള മത്സരത്തിനു തൊട്ടുമുൻപ് കാൾസന്റെ പരാതിയിൽ സംഘാടകർ നുർമന്റെ ഫോൺ പിടിച്ചെടുത്തു. മത്സരത്തിനായി വേദിയിലെത്തിയ കാൾസനോട് നുർമൻ സെൽഫിക്കു വേണ്ടി അഭ്യർഥിച്ചിരുന്നു. വനിതാ താരത്തിനൊപ്പം കാള്‍സൻ ചിരിച്ചുകൊണ്ട് സെൽഫിക്കു പോസ് ചെയ്യുകയും ചെയ്തു. എന്നാൽ അതിനു പിന്നാലെ സംഘാടകരോട് മൊബൈൽ ഫോണിനെക്കുറിച്ച് കാൾസൻ പരാതി പറയുകയായിരുന്നു. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുപോയാണ് മത്സരം നിയന്ത്രിക്കാൻ നിൽക്കുന്നയാളോട് കാൾസൻ പരാതി പറഞ്ഞത്. പിന്നാലെ വനിതാ താരത്തിന്റെ കയ്യിൽനിന്ന് ഫോൺ വാങ്ങിവയ്ക്കുകയായിരുന്നു.
നിയമപ്രകാരം മത്സരത്തിനിടെ ഫോണുകൾ കൈവശം സൂക്ഷിക്കാൻ താരങ്ങള്‍ക്ക് അനുവാദമില്ല. അതുകൊണ്ടാണ് സംഘാടകർ വിഷയത്തിൽ ഇടപെട്ട് ഫോൺ മാറ്റിയത്. ഇതിനു ശേഷമാണു മത്സരം ആരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെസ് മത്സരങ്ങൾക്കിടെ വേദിയിലെ നാടകീയ നീക്കങ്ങളുടെ പേരിൽ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുള്ള ആളാണ് കാള്‍സൻ. കഴിഞ്ഞ വർഷം ഡിസംബറിൽ ഫിഡെ ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം അർജുൻ എരിഗെയ്സിയോടു തോറ്റപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട കാൾസൻ മേശയുടെ മുകളിൽ ആഞ്ഞടിച്ചിരുന്നു.
അർജുന്റെ അവസാന നീക്കങ്ങളിൽ പകച്ചുപോയതോടെയാണ് കാൾസന് മത്സരം നഷ്ടമായത്. ഇതോടെ താരം മേശയുടെ മുകളിൽ രോഷം തീർക്കുകയായിരുന്നു. കാൾസന്റെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ച അർജുന്റെ ദൃശ്യങ്ങൾ അന്നു വൈറലായിരുന്നു. 2024 ഡിസംബറിൽ ലോക റാപ്പിഡ് ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ ജീൻസ് ധരിച്ചെത്തിയ കാൾസന് വൻ തുക പിഴ ചുമത്തിയിരുന്നു. ഫിഡെയുടെ നിയമപ്രകാരമുള്ള ഡ്രസ് കോഡ് കാൾസൻ മറികടന്നതിനായിരുന്നു നടപടി. പ്രതിഷേധിച്ച കാൾസൻ മത്സരങ്ങളിൽനിന്ന് പിൻവാങ്ങിയതോടെ ഫിഡെ നിയമത്തിൽ ഇളവുകൾ അനുവദിക്കുകയായിരുന്നു.
🚨⚡️ A bizarre incidental astatine the German Championship:
Norwegian chess champion Magnus Carlsen, with a wide smile, agreed to instrumentality a "selfie" with Kazakhstani subordinate Alua Norman's telephone earlier the 2nd round.
But the surprise? As soon arsenic the photograph was done, Carlsen rushed to file… pic.twitter.com/hk2GDT6PIA
English Summary:








English (US) ·