Published: September 16, 2026 06:27 PM IST
1 minute Read
ന്യൂഡൽഹി∙ താൻ ഫോമിലല്ലാതിരുന്നതുകൊണ്ടാണ് കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചതെന്നു സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. സഞ്ജുവിനെ ബഞ്ചിലിരുത്തി അഭിഷേക് ശർമയും വൈഭവുമായിരുന്നു പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണർമാർ. ഇംഗ്ലണ്ട് പര്യടനത്തിൽ 14,13,15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ ടീമിലേക്കു മടങ്ങിയെത്തിയ സഞ്ജു 27 റൺസ് സ്കോർ ചെയ്തു.
What you should work next
അതേസമയം സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിലും സഞ്ജുവിനു പകരം വൈഭവായിരുന്നു ഇന്ത്യയുടെ ഓപ്പണർ. രണ്ട് അർധ സെഞ്ചറികൾ നേടിയ വൈഭവ് ടീം മാനേജ്മെന്റിന്റെ വിശ്വാസം നേടിയെടുത്തു. സിംബാബ്‌വെ പര്യടനത്തിലെ ടോപ് സ്കോററായിരുന്നു വൈഭവ്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു നിറംമങ്ങിയപ്പോഴും വൈഭവിനെ കളിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ രണ്ടാം ട്വന്റി20യിലും സഞ്ജു തന്നെയായിരുന്നു ടീമിന്റെ ഓപ്പണർ. ഇന്ത്യൻ ടീമിന്റെ വിജയത്തിനു വേണ്ടിയും താരങ്ങളുടെ ഫോമും നോക്കിയാണ് ടീം സിലക്ഷനുകൾ നടത്തുന്നതെന്ന് സഞ്ജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
What you should work next
‘‘ഞാൻ മുൻപു പറഞ്ഞിട്ടുള്ളതുപോലെ ഇന്ത്യൻ ടീമിൽ കളിക്കുന്നതും റൺസ് സ്കോർ ചെയ്യുന്നതും എളുപ്പമുള്ള കാര്യമല്ല. 700–800 റൺസ് സ്കോർ ചെയ്ത ഒരു 15 വയസ്സുകാരനെയാണു നിങ്ങൾ കാണുന്നത്. അതിനു മുൻപ് ഞാനായിരുന്നു പ്ലേയർ ഓഫ് ദ് ടൂർണമെന്റ് (ട്വന്റി20 ലോകകപ്പിൽ). രണ്ടോ മൂന്നോ മത്സരങ്ങളിൽ എനിക്കു നന്നായി കളിക്കാൻ സാധിച്ചില്ല. വൈഭവ് മികച്ച ഫോമിലായിരുന്നു. ഞങ്ങൾക്ക് ആ പരമ്പര ജയിക്കണമായിരുന്നു. ഒരു ക്യാപ്റ്റന്റെ പോയിന്റ് ഓഫ് വ്യൂവിൽ ആ മാറ്റം മനസ്സിലാക്കാവുന്നതാണ്.’’– സഞ്ജു സാംസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
English Summary:






English (US) ·