Published: September 08, 2026 03:55 PM IST
1 minute Read
ചെന്നൈ∙ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ നിർണായക ഇടപെടലുമായി ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശി. ഫൈനലിന്റെ മൂന്നാം ദിവസം ടീം ക്യാപ്റ്റൻ ഇഷാൻ കിഷനെ നിർബന്ധിച്ച് റിവ്യു എടുപ്പിച്ച് ഈസ്റ്റ് സോണിന് സുപ്രധാന വിക്കറ്റ് നേടിക്കൊടുത്തത് വൈഭവായിരുന്നു. മൂന്നാം ദിവസം സൗത്ത് സോൺ താരം റിക്കി ഭുയിയുടെ ബാറ്റ് കടന്നുപോയ പന്ത് ലെഗ് സൈഡിൽ വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര പിടിച്ചെടുത്തിരുന്നു. മുകേഷ് കുമാർ എറിഞ്ഞ പന്തിലായിരുന്നു ഇത്. ഈസ്റ്റ് സോൺ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും വിക്കറ്റ് അനുവദിച്ചിരുന്നില്ല. എന്നാൽ വിക്കറ്റല്ലെന്നു കരുതി ക്യാപ്റ്റൻ ഇഷാൻ കിഷൻ റിവ്യുവിനു പോയതുമില്ല.
What you should work next
ഇതോടെയാണ് വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശി വിഷയത്തിൽ ഇടപെട്ടത്. ഡിആർഎസ് എടുക്കാൻ വൈഭവ് ഇഷാൻ കിഷനെ നിർബന്ധിക്കുന്നത് സ്റ്റംപ് മൈക്ക് വഴി വ്യക്തമായി കേൾക്കാമായിരുന്നു. വൈഭവിന്റെ ഉപദേശം അനുസരിച്ച ഇഷാൻ, റിവ്യുവിനു പോയി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് അനുവദിച്ചു. വിക്കറ്റ് ലഭിച്ചതോടെ കമന്റേറ്റർമാരും വൈഭവിനെ പുകഴ്ത്തി.
What you should work next
‘‘കുമാർ കുശാഗ്രയുടെ മികച്ചൊരു ക്യാച്ച്. പക്ഷേ നിങ്ങൾക്ക് റിവ്യു പോകണമെങ്കിൽ വൈഭവിന്റെ സഹായം വേണം. ആദ്യം അദ്ദേഹത്തിന് എന്താണു പറയാനുള്ളതെന്നു കേൾക്കുക. എനിക്കുറപ്പുണ്ട്, റിവ്യു എടുക്കെന്ന് വൈഭവ് ഇഷാനോട് പറയുന്നത് സ്റ്റംപ് മൈക്കിൽ കേൾക്കാം. ബോളർ മുകേഷ് കുമാർ വൈഭവിനോടു നന്ദി അറിയിക്കുന്നുണ്ട്. വൈഭവ് ഉള്ളതുകൊണ്ടാണ് അവർ ആ റിവ്യു എടുത്തത്.’’– ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനിടെ ഒരു കമന്റേറ്റർ വ്യക്തമാക്കി.
അതേസമയം സൗത്ത് സോൺ താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റു നേടാൻ വീണ്ടും വൈഭവിന്റെ ഉപദേശത്തോടെ ഇഷാൻ കിഷൻ മറ്റൊരു റിവ്യുവിനു പോയെങ്കിലും അനുകൂലമായ തീരുമാനമല്ല ലഭിച്ചത്. നോട്ട് ഔട്ട് വിധിച്ചതോടെ ഈസ്റ്റ് സോണിന് ഒരു റിവ്യു അവസരം നഷ്ടമാകുകയും ചെയ്തു. ടെസ്റ്റ് ഫോർമാറ്റിൽ കളിച്ചു പരിചയമില്ലാത്ത വൈഭവിനെ വൈസ് ക്യാപ്റ്റൻസി ഏൽപിച്ചതിന് ഈസ്റ്റ് സോൺ സിലക്ടർമാർ വൻ വിമർശനം നേരിട്ടിരുന്നു.
English Summary:






English (US) ·