എന്‍സോ ഫെർണാണ്ടസിനെ പുറത്താക്കിയ ഫൗൾ, ‘വെറുതെ’ ഗ്രൗണ്ടിൽ വീണ് തഗ്ലിയാഫികോ, വാദിച്ചുനോക്കി മെസ്സി- വിഡിയോ

9 hours ago 2

ഓൺലൈൻ ഡെസ്ക്

Published: July 21, 2026 11:11 AM IST

1 minute Read

പന്തിനായി പോരാടുന്ന തഗ്ലിയാഫിക്കോ. Photo by JUSTIN SETTERFIELD / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
പന്തിനായി പോരാടുന്ന തഗ്ലിയാഫിക്കോ. Photo by JUSTIN SETTERFIELD / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് ഫൈനലിൽ 1–0ന് അർജന്റീനയെ തോൽപിച്ചാണ് സ്പെയിൻ കിരീടമുയർത്തിയത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ‌ ഫെറാൻ ടോറസ് നേടിയ ഗോളാണ് 2010ന് ശേഷം സ്പെയിന് ലോകകിരീടം നേടിക്കൊടുത്തത്. ശക്തമായ പൊസഷൻ ഗെയിമുമായി ഫൈനലിൽ കളിച്ച സ്പെയിൻ അർജന്റീനയെ അനങ്ങാൻ വിടാതെ പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിൽ രണ്ട് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ മാത്രമാണ് അർജന്റീനയ്ക്കു സാധിച്ചത്. ഓൺടാർഗറ്റ് ഷോട്ടുകൾ ഒന്നുമില്ല. മത്സരത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം നഷ്ടമായതോടെ അര്‍ജന്റീന താരങ്ങൾ തുടർച്ചയായ ഫൗളുകളുമായി സ്പെയിൻ താരങ്ങളെ പരീക്ഷിച്ചു.

What you should work next

സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായിരുന്നു. ഗുരുതരമായ ഫൗളിന്റെ പേരിൽ രണ്ടാം യെല്ലോ കാർഡ് ലഭിച്ചതോടെയാണ് എൻസോയ്ക്ക് ഗ്രൗണ്ടിൽനിന്നു മടങ്ങേണ്ടിവന്നത്. 82–ാം മിനിറ്റില്‍ റഫറിയോടു തട്ടിക്കയറിയതിനായിരുന്നു എൻസോയ്ക്കെതിരായ ആദ്യത്തെ നടപടി. 90 മിനിറ്റിനു ശേഷം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം കാർ‍ഡും ലഭിച്ചതോടെ അർജന്റീന പത്തു പേരായി ചുരുങ്ങി. പൗ കുബാർസിക്കെതിരായ ഫൗളിന്റെ സമയത്തെ മറ്റൊരു ദൃശ്യമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

What you should work next

എന്‍സോയുടെ ഫൗളിൽ കുബാർസി ഗ്രൗണ്ടില്‍ വീണ അതേ സമയത്തു തന്നെ തൊട്ടപ്പുറത്ത് അർജന്റീന താരം നിക്കോളാസ് തഗ്ലിയാഫികോ ഗ്രൗണ്ടിൽ വീഴുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. എന്നാൽ പ്രത്യേകിച്ച് ഫൗളൊന്നും സംഭവിക്കാതെ തഗ്ലിയാഫികോ ഗ്രൗണ്ടിൽ വീണത് റഫറിയുടെ ശ്രദ്ധ തിരിക്കാനാണെന്ന് ഒരു വിഭാഗം ആരാധകർ‍ വാദിക്കുന്നു. അര്‍ജന്റീന താരത്തിനു നേരത്തേ പരുക്കേറ്റിട്ടുണ്ടോയെന്നു വ്യക്തമല്ല. തഗ്ലിയാഫികോ വീണതിനു പിന്നാലെ ലയണൽ മെസ്സി ഇക്കാര്യം റഫറിയെ അറിയിക്കുന്നുണ്ട്. എന്നാൽ റഫറി ഇതു ഗൗനിക്കാതെ ഒഴിവാക്കി വിടുകയായിരുന്നു. മത്സരത്തിനിടെ സ്പാനിഷ് താരം ലമീൻ യമാലിനെ കയ്യിൽ പിടിച്ച് വലിച്ചിട്ടിട്ടും തഗ്ലിയാഫികോയ്ക്ക് റഫറി കാർഡൊന്നും നൽകാൻ തയാറായിരുന്നില്ല. ഈ സംഭവത്തിൽ റഫറിക്കെതിരെ രൂക്ഷവിമർശനം ഉയര്‍ന്നിരുന്നു. 

En la acción de la roja a Enzo, fijaos en el compañero que se tira al suelo simulando una falta inexistente, y encima Messi reclamando al árbitro que se revise jajajajajajaja es que lad patéticos, así llevan toda la vida. pic.twitter.com/0urA3w7pjg

— El Secretario de Eugenio (@ElSecreDeEuge) July 20, 2026

English Summary:

FIFA World Cup Final; Tagliafico down connected the transportation 'without cause', and Messi attempting to reason the case

Read Entire Article