Published: September 06, 2026 09:48 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. വൈഭവ് സൂര്യവംശി ഉണ്ടായതു കൊണ്ട് തന്റെ ഭാര്യ പോലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി മത്സരങ്ങൾ കാണുന്നുണ്ടെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ വൈഭവ് സെൻട്രൽ സോണിനെതിരായ സെമി ഫൈനലിൽ 92, 40 റൺസുകളാണ് സ്കോർ ചെയ്തത്. നോർത്ത് ഈസ്റ്റ് സോണിനെതിരായ ക്വാർട്ടറിൽ താരം എട്ടു റൺസ് മാത്രമായിരുന്നു നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വൈഭവ് ദുലീപ് ട്രോഫി കളിക്കുന്നത്.
What you should work next
ദുലീപ് ട്രോഫിയുടെ ചരിത്രത്തിൽ തന്നെ അർധ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. സെൻട്രൽ സോണിനെതിരായ പോരാട്ടത്തിൽ 42 പന്തുകളിലാണ് വൈഭവ് അർധ സെഞ്ചറി പിന്നിട്ടത്. അർധ സെഞ്ചറി നേടുമ്പോൾ 15 വയസ്സും 157 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. 1969 ദുലീപ് ട്രോഫിയിൽ 16 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ അർധ സെഞ്ചറി സ്കോർ ചെയ്ത ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് പിന്തള്ളിയത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സൗത്ത് സോണാണ് ഈസ്റ്റ് സോണിന്റെ എതിരാളികൾ.
‘‘വൈഭവ് വളരെ മികച്ച രീതിയിലാണു കളിക്കുന്നത്. അതിന് അദ്ദേഹത്തിന് ആവശ്യത്തിന് പ്രോത്സാഹനം ലഭിക്കണം. കൃത്യമായി പാകപ്പെടുത്തിയാൽ അവന്‍ സൂപ്പർ സ്റ്റാറാകും. ടെസ്റ്റ് ക്രിക്കറ്റിനെ പഴയ മഹത്വത്തിൽ എത്തിക്കാൻ വൈഭവിനു സാധിക്കും. എല്ലാവരും ദുലീപ് ട്രോഫി കാണുന്നത് വൈഭവിനു വേണ്ടിയിട്ടാണ്. എന്റെ ഭാര്യയും ദുലീപ്് ട്രോഫി കാണുന്നുണ്ട്. വൈഭവിന്റെ കളി കാണുന്നതിനു വേണ്ടി മാത്രമാണിത്.’’
What you should work next
‘‘ഈ കുട്ടി സീനിയർ തലത്തിൽ കളിക്കാൻ പ്രാപ്തനാണോയെന്ന് ആളുകൾ എന്തിനാണു സംശയിക്കുന്നത്? എല്ലാ ഫോര്‍മാറ്റിലും ക്രിക്കറ്റ് കളിക്കാനും ലോകക്രിക്കറ്റിനെ ഭരിക്കാനും പോകുന്നത് വൈഭവ് സൂര്യവംശിയാണ്. റെഡ് ബോൾ ക്രിക്കറ്റിൽ മീഡിയം പേസർമാരെ ഒരു ഭയവുമില്ലാതെയാണ് വൈഭവ് സിക്സർ പറത്തുന്നത്. വൈഭവ് ബോളർമാരെ അത്രയും എളുപ്പത്തിലാണ് കൈകാര്യം ചെയ്യുന്നത്.’’– യുട്യൂബ് വിഡിയോയിൽ കൃഷ്ണമാചാരി ശ്രീകാന്ത് വ്യക്തമാക്കി.
English Summary:






English (US) ·