Published: April 15, 2026 10:25 AM IST
1 minute Read
ചെന്നൈ ∙ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയതോെട ഐപിഎൽ സീസണിൽ തുടർച്ചയായ രണ്ടാം ജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 32 റൺസിനാണ് ചെന്നൈയുടെ വിജയം. സഞ്ജുവിന്റെയും (32 പന്തിൽ 48 റൺസ്) ആയുഷ് മാത്രെയുടെയും (17 പന്തിൽ 38) മിന്നൽ ബാറ്റിങ്ങിൽ മികച്ച ടോട്ടലിലെത്തിയ ചെന്നൈ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തെ തുടക്കത്തിലേ പിടിച്ചുകെട്ടുകയായിരുന്നു.
മത്സരത്തിനിടെ രസകരമായ ഒരു സംഭവവുമുണ്ടായി. ചെന്നൈയുടെ ടോപ് സ്കോററായ സഞ്ജുവിന്റെ ബാറ്റിങ്ങിനിടെ, ബാറ്റ് താരത്തിന്റെ കൈവിട്ടുപോകുകയായിരുന്നു. ചെന്നൈ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ചപ്പോഴാണ് സഞ്ജുവിന്റെ കയ്യിൽനിന്നു ബാറ്റ് വഴുതിപോയത്. അന്തരീക്ഷത്തിലൂടെ പറന്നുപോയ ബാറ്റ്, ലെഗ് സൈഡിൽ 30 യാർഡ് സർക്കിളിന് സമീപം സുരക്ഷിതമായി പതിച്ചു.
ഒരു നിമിഷം കളിക്കാരും ആരാധകരും അമ്പരന്നെങ്കിലും അംപയര്‍ പോയി ബാറ്റെടുത്ത് പരിശോധിച്ച ശേഷം ഡെവാൾഡ് ബ്രെവിസിന്‍റെ കയ്യില്‍ ഏൽപ്പിക്കുകയും താരം സഞ്ജുവിന് കൈമാറുകയുമായിരുന്നു. പിന്നാലെ കൂട്ടച്ചിരിയുമായി. പന്തും ബാറ്റും ഒന്നിച്ച് അതിര്‍ത്തി കടത്താന്‍ കഴിയില്ലെന്നായിരുന്നു വിഡിയോ പങ്കുവച്ച് ആരാധകര്‍ എക്സില്‍ കുറിച്ചത്. ബാറ്റ് തിരികെ കിട്ടിയ സഞ്ജു വീണ്ടും കളി തുടര്‍ന്നു. സഞ്ജുവിന്റെ ‘പവർഹിറ്റിങ്ങിന്റെ’ തെളിവാണ് ഇതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മത്സരത്തിൽ അർധസെഞ്ചറി നഷ്ടമായെങ്കിൽ ആകെ 185 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി സഞ്ജു. 224 റൺസുമായി സൺറൈഴേസ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ ആണ് ഒന്നാമത്.
English Summary:








English (US) ·