എറിക്സൺ ഓക്കെയാണ്, മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ആശുപത്രി വിട്ടു

1 month ago 7

മനോരമ ലേഖകൻ

Published: June 09, 2026 06:19 PM IST

1 minute Read

2021 യൂറോ കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ എറിക്സണ് ചുറ്റും നിൽക്കുന്ന സഹതാരങ്ങൾ (ഫയൽ ചിത്രം).
2021 യൂറോ കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ എറിക്സണ് ചുറ്റും നിൽക്കുന്ന സഹതാരങ്ങൾ (ഫയൽ ചിത്രം).

കോപ്പൻഹേഗൻ∙ വിധിയുയർത്തിയ വെല്ലുവിളികളിൽ തട്ടി വീണപ്പോഴെല്ലാം പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റാണ് ഡെൻമാർക്ക് ഫുട്ബോളർ ക്രിസ്റ്റ്യൻ എറിക്സണിന്റെ ശീലം. ഇത്തവണയും ആ പതിവ് എറിക്സൺ തെറ്റിച്ചില്ല. ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ എറിക്സൺ, സുഖംപ്രാപിച്ചതായും ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയതായും ടീം അധികൃതർ അറിയിച്ചു. എന്നാൽ എന്നു ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഞായർ രാത്രി യുക്രെയ്നെതിരായ മത്സരത്തിനിടെയാണ്, മുപ്പത്തിനാലുകാരൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.യൂറോയിലെ ഞെട്ടൽ 2021 യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ്, ഹൃദയാഘാതം മൂലം എറിക്സൺ ആദ്യമായി ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്നത്. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിനു ശേഷം ഏറെ നാൾ ചികിത്സയിലായിരുന്ന താരം, 9 മാസത്തിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫഡിനു വേണ്ടി കളിക്കാനിറങ്ങി. പേസ്മേക്കറിനു സമാനമായ ഇംപ്ലാന്റബ്ൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്റർ (ഐസിഡി) എന്ന ഉപകരണം ഘടിപ്പിച്ചാണ് എറിക്സൺ അന്ന് കളത്തിലെത്തിയത്. പിന്നാലെ രാജ്യാന്തര മത്സരങ്ങളിലും സജീവമായി.

വീണിട്ടും വീഴാതെ

ചികിത്സയ്ക്കു പിന്നാലെ ഫുട്ബോൾ ഉപേക്ഷിക്കാനായിരുന്നു എറിക്സണ് ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ ഡിഫിബ്രിലേറ്ററിന്റെ സഹായത്തോടെ മത്സരരംഗത്ത് സജീവമാകാനാണ് എറിക്സൺ തീരുമാനിച്ചത്. ഹൃദയമിടിപ്പിനെ നിരീക്ഷിക്കാനും ഹൃദയാഘാതത്തെ തരണംചെയ്യാനും സഹായിക്കുന്ന ഉപകരണമാണ് ഡിഫിബ്രിലേറ്റർ. യുക്രെയ്നെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണപ്പോഴും എറിക്സണെ സ്വയം എഴുന്നേൽക്കാൻ സഹായിച്ചത് ഈ ഉപകരണമാണ്.

English Summary:

Christian Eriksen Recovers After Mid-Match Collapse

Read Entire Article