എലീറ്റ് ക്ലബിൽ ഇനി സഞ്ജുവും; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; റെക്കോർഡുകൾ തകർത്ത് അഭിഷേകും

1 day ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 17, 2026 10:33 PM IST Updated: September 18, 2026 09:59 AM IST

1 minute Read

അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയെ അഭിനന്ദിക്കുന്ന സഞ്ജു സാംസൺ.  (PTI Photo/Money Sharma)
അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയെ അഭിനന്ദിക്കുന്ന സഞ്ജു സാംസൺ. (PTI Photo/Money Sharma)

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരെ മൂന്നം ട്വന്റി20 മത്സരത്തിൽ, തുർച്ചയായ രണ്ടാം അർധസെഞ്ചറി നേടിയതിനൊപ്പം കരിയറിൽ നിർണായക നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ താരം 9000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അ‍ഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോലി (14, 218), രോഹിത് ശർമ (12, 531), ശിഖർ ധവാൻ (9797), സൂര്യകുമാർ യാദവ് (9654) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ. രാജ്യാന്തര മത്സരങ്ങൾ, ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 351 മത്സരങ്ങളിൽനിന്നാണ് സഞ്ജുവിന്റെ നേട്ടം. ഇന്ത്യയ്ക്കായി 69 മത്സരങ്ങളിൽനിന്ന് 1549 റൺസാണ് സഞ്ജുവിന്റെ ഇതുവരെ നേടിയത്. മൂന്നു സെഞ്ചറികളും എട്ട് അർധസെഞ്ചറികളും ഉൾപ്പെടെയാണിത്.

What you should work next

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തിൽ ഫിഫ്റ്റിയുമായി കളി ജയിപ്പിച്ച സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചറിയാണിത്. സഹഓപ്പണർ അഭിഷേക് ശർമ കളം പിടിച്ചതിനാൽ, കൃത്യമായി സ്ട്രൈക്ക് കൈമാറുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. പരമാവധി പന്തുകൾ അഭിഷേകിന് വിട്ടുകൊടുക്കാൻ സഞ്ജു ശ്രമിച്ചു. ഇടയ്ക്ക് സിക്സറുകളും ബൗണ്ടറികളുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു. അഭിഷേക് പുറത്തായതിനു പിന്നാലെയാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. നാല് സിക്സറുകളും രണ്ട് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്.

∙ റെക്കോർഡുകൾ തകർത്ത് അഭിഷേക്അഫ്ഗാനിസ്നിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിലെ കിടിലൻ സെഞ്ചറിയോടെ ഒട്ടേറെ റെക്കോർഡുകളാണ് അഭിഷേക് ശർമ തകർത്തത്. വെറും 34 പന്തിൽ 11 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെയാണ് അഭിഷേക് 108 റൺസ് നേടിയത്. 30 പന്തിലാണ് താരം സെഞ്ചറി തികച്ചത്. ടെസ്റ്റ് യോഗ്യതയുള്ള ടീമുകളിലെ താരങ്ങളിൽ ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. എസ്റ്റോണിയ താരം സഹിൽ ചൗഹാൻ (27 പന്തിൽ), തുർക്കി താരം മുഹമ്മദ് ഫഹദ് (29 പന്തിൽ) എന്നിവരുടെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ്. ഇന്ത്യൻ താരങ്ങളിൽ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ) അഭിഷേക് തകർത്തത്.

ആദ്യ ആറ് ഓവറിൽ 76 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ട്വന്റി20യിൽ പവർപ്ലേയ്ക്കുള്ളിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്. വെറും 17 പന്തിലാണ് അഭിഷേക് അർധസെഞ്ചറി തികച്ചത്. ഇത് ആറാം തവണയാണ് അഭിഷേക് 20 പന്തുകളിൽ താഴെ നേരിട്ട് അർധസെഞ്ചറി നേടുന്നത്. രാജ്യാന്തര ട്വന്റി20യിൽ അഭിഷേകിന്റെ മൂന്നാം സെഞ്ചറിയും ട്വന്റി20 കരിയറിലെ പത്താം സെഞ്ചറിയാണിത്. ഇതോടെ കൂടുതൽ ട്വന്റി20 സെഞ്ചറിയുള്ള ഇന്ത്യൻ ബാറ്റർമാരിൽ വിരാട് കോലിക്കൊപ്പം അഭിഷേക് ഒന്നാമതായി. എട്ടു സെഞ്ചറി വീതമുള്ള സഞ്ജു സാംസൺ, കെ.എൽ.രാഹുൽ, രോഹിത് ശർമ എന്നിവരാണ് രണ്ടാമത്.

English Summary:

Sanju Samson achieved a important milestone successful T20 cricket by completing 9000 runs during the lucifer against Afghanistan. This accomplishment makes him the 5th Indian subordinate to scope this mark, joining an elite radical of cricketers.

Read Entire Article