‘എല്ലാം സംഭവിച്ചത് ആ വിഡിയോ കോളിൽ, വാർത്തയുടെ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിഞ്ഞില്ല’

12 hours ago 4

മനോരമ ലേഖകൻ

Published: November 18, 2026 10:04 AM IST Updated: November 18, 2026 11:04 AM IST

1 minute Read

രൂപ ഗുരുനാഥ് (X/@alayaran), എം.എസ്.ധോണി (PTI Photo/Manvender Vashist Lav)
രൂപ ഗുരുനാഥ് (X/@alayaran), എം.എസ്.ധോണി (PTI Photo/Manvender Vashist Lav)

ചെന്നൈ ∙ ധോണി ഐപിഎൽ വിരമിക്കൽ പ്രഖ്യാപിച്ചതു കഴിഞ്ഞ ശനിയാഴ്ച വിഡിയോ കോളിൽ. സിഎസ്കെ ടീം സഹഉടമയും എൻ. ശ്രീനിവാസന്റെ മകളുമായ രൂപ ഗുരുനാഥാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

What you should work next

‘‘കുറച്ചുമാസം മുൻപു ഞാൻ ധോണിയെ കണ്ടപ്പോൾ, വരാനിരിക്കുന്ന സീസണിൽ കളിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അടുത്ത സീസണിലെ ഞങ്ങളുടെ ടീം റിലീസുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ ശനിയാഴ്ച ഒരു വിഡിയോ കോളിലായിരുന്നു. സിഇഒ കാശി വിശ്വനാഥൻ ഈ സീസണിൽ റിലീസ് ചെയ്യേണ്ട കളിക്കാരുടെ പട്ടിക വായിക്കുന്നതിനിടെ തന്റെ പേരും അതിൽ ചേർക്കാൻ ധോണി ആവശ്യപ്പെടുകയായിരുന്നു.

ആ നിമിഷം ആ വിഡിയോ കോൾ പെട്ടെന്ന് കട്ടായി. ഞാൻ തിരിച്ചുവിളിച്ചു: ഈ വാർത്തയുടെ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്നായിരുന്നു എന്റെ മറുപടി’’– രൂപ ഗുരുനാഥ് പറഞ്ഞു.

From the bosom of Mrs. Rupa Gurunath - Owner, Chennai Super Kings Read More : https://t.co/AFjZ5yiuN4 https://t.co/Dncjo7kGDa

— Chennai Super Kings (@ChennaiIPL) November 17, 2026

∙ ‘തല’പ്പാവഴിച്ചു, ഇനി തൊട്ടപ്പൻഅടുത്ത സീസണിലേക്കു നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇന്നലെ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) ടീം പുറത്തുവിട്ടപ്പോഴാണ്, ധോണി (45) ടീമിൽ തുടരില്ലെന്നു സ്ഥിരീകരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് 2014 ലും ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് 2020 ലും വിരമിച്ച ‘ക്യാപ്റ്റൻ കൂൾ’, ഐപിഎലിൽനിന്നും പാഡഴിച്ചതോടെ ലോകക്രിക്കറ്റിലെ സമാനതകളിലാത്ത മറ്റൊരു അധ്യായം കൂടി അവസാനിച്ചു.

വിരമിച്ചെങ്കിലും മെന്റർ റോളിൽ ധോണി ചെന്നൈയ്ക്കൊപ്പം തുടരുമെന്നും രണ്ടു പതിറ്റാണ്ടോളം ധോണി അണിഞ്ഞ ഏഴാം നമ്പർ ജഴ്സി പിൻവലിക്കുന്നതായും ടീം മാനേജ്മെന്റ് അറിയിച്ചു. 2008 ലെ ഉദ്ഘാടന സീസണിൽ ചെന്നൈ ടീം ക്യാപ്റ്റനായി ഐപിഎലിൽ അരങ്ങേറിയ ധോണി ടീമിനെ 10 തവണ ഫൈനലിൽ എത്തിക്കുകയും 5 തവണ ചാംപ്യരാക്കുകയും ചെയ്തു. ബാറ്റർ, വിക്കറ്റ് കീപ്പർ, ഫിനിഷർ, ക്യാപ്റ്റൻ തുടങ്ങിയ ദൗത്യങ്ങളെല്ലാം ഭംഗിയാക്കിയ ശേഷമാണ് പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് ധോണി പടിയിറങ്ങുന്നത്.

English Summary:

MS Dhoni IPL status quality was precocious confirmed by CSK co-owner Rupa Gurunath during a squad video telephone treatment regarding subordinate retentions. The legendary cricketer reportedly asked to beryllium included successful the merchandise list, shocking the absorption and fans alike.

Read Entire Article