Published: February 07, 2026 05:17 PM IST
1 minute Read
മുംബൈ ∙ ഇന്ത്യയുടെ ലോകകപ്പ് തേരോട്ടം ഇന്ന് യുഎസിനിടെ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകർക്കിടയിൽ, പ്രത്യേകിച്ച് മലയാളി ആരാധകർക്കിടയിൽ ചർച്ച സഞ്ജു സാംസൺ തന്നെയാണ്. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ വമ്പൻ ആവേശത്തിലായിരുന്നു ആരാധകർ. കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്നതിന്റെ ക്ഷീണം ഈ പ്രാവശ്യം തീർക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. പ്രധാന വിക്കറ്റ് കീപ്പറായതിനാൽ പ്ലേയിങ് ഇലവനിൽ സ്ഥാനവും ഉറപ്പിച്ചിരുന്നു.
എന്നാൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര എല്ലാം തകിടംമറിക്കുകയായിരുന്നു. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം കിട്ടിയിട്ടും അതു പ്രയോജനപ്പെടുത്താൻ സഞ്ജുവിനായില്ല. മറുവശത്ത്, ബാക്അപ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ, സെഞ്ചറിയടക്കം നേടി മിന്നുകയും ചെയ്തു. ഇതോടെ ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽനിന്ന് സഞ്ജു ഏറെക്കുറെ പുറത്താണ്. സന്നാഹമത്സരത്തിൽ സഞ്ജുവിനു പകരം ഇഷാനാണ് ഓപ്പണറായി ഇറങ്ങിയത്. ഇന്നു യുഎസ്എയ്ക്കെതിരായ മത്സരത്തിലും ഇഷാൻ തന്നെയാകും ഓപ്പണർ.
🚨 BIG STATEMENT BY SANJU SAMSON ON HIS PERFORMANCE 🚨
Sanju Samson Said 🗣️
"I apologize to everyone who believed successful me, but I couldn't deliver. I don't cognize if the absorption volition springiness maine a accidental to play successful the future, but I wholeheartedly enactment my squad and volition continue… pic.twitter.com/8Z6hgZdar0
മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെതിരെ വിമർശനങ്ങളും ശക്തമായി. ടീമിന്റെ ഏഴയലത്ത് പോലും അടുപ്പിക്കരുതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശനം. ഇതിനിടെ, മോശം പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള സഞ്ജുവിന്റെ പ്രസ്താവനയും സമൂഹമാധ്യമങ്ങളിൽ കറങ്ങി. ആരാധകരോട് മാപ്പ് പറയുന്നതായാണ് സഞ്ജുവിന്റെ പേരിൽ പ്രചരിച്ച കുറിപ്പിലുള്ളത്. ‘‘എന്നിൽ വിശ്വസം അർപ്പിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു, നിങ്ങൾ പ്രതീക്ഷിച്ചതു നൽകാൻ എനിക്കു കഴിഞ്ഞില്ല. ഭാവിയിൽ മാനേജ്മെന്റ് എനിക്ക് കളിക്കാൻ അവസരം നൽകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്റെ ടീമിനെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു, അത് തുടരുകയും ചെയ്യും.’’– ഇങ്ങനെയായിരുന്നു കുറിപ്പ്.
എന്നാൽ ഈ സന്ദേശം വ്യാജമാണെന്നാണ് വ്യക്തമാകുന്നത്. ന്യൂസീലൻഡ് പരമ്പരയിലെ പ്രകടനം സംബന്ധിച്ച് സഞ്ജു ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫെയ്സ്ബുക്ക് തുടങ്ങിയ ഔദ്യോഗിക ഹാന്‍ഡിലുകളിൽ ഇങ്ങനെയൊരു പോസ്റ്റ് നിലവിലില്ല. സഞ്ജുവിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളുടെ ഭാഗം തന്നെയാണ് ഇങ്ങനെയൊരു വ്യാജ കുറിപ്പും എന്നാണ് മനസ്സിലാകുന്നത്.
English Summary:







English (US) ·