എർലിങ് ഹാളണ്ടിനെ എങ്ങനെ പൂട്ടും?; തലപുകച്ച് ഇംഗ്ലണ്ട് ക്യാംപ്

1 week ago 7

മനോരമ ലേഖകൻ

Published: July 10, 2026 11:06 AM IST

1 minute Read

AFP)
എർലിങ് ഹാളണ്ട് (Photo:AFP)

കാൻസസ് സിറ്റി ∙ പന്തുമായി ബോക്സിലേക്ക് കുതിക്കുന്ന എർലിങ് ഹാളണ്ടിനെ പിടിച്ചുകെട്ടാനാകാതെ എതിർ ടീമിലെ പ്രതിരോധതാരങ്ങൾ വിഷമിക്കും. ഇതുവരെ 7 ഗോളുകളുമായി ടോപ് സ്കോറർ പട്ടികയിൽ മൂന്നാമതാണ് ഹാളണ്ട്.

നോർവേ – ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ എങ്ങനെ പൂട്ടാം എന്ന് തല പുകയ്ക്കുകയാണ് ഇംഗ്ലണ്ട് ക്യാംപ്. കഴിഞ്ഞ 4 വർഷങ്ങളായി ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന നോർവേ താരത്തിന്റെ ശക്തിയും ദൗർബല്യങ്ങളും അറിയുന്ന ഒന്നിലധികം താരങ്ങൾ ഇംഗ്ലണ്ട് സ്ക്വാഡിലുണ്ട്.

What you should work next

ഹാളണ്ടിനെ എങ്ങനെ പൂട്ടുമെന്ന ചോദ്യത്തിന് ‘ഇതുവരെ ആരെങ്കിലും ഹാളണ്ടിനെ പിടിച്ചുകെട്ടിയിട്ടുണ്ടോ?’ എന്ന മറുചോദ്യമാണ് ഇംഗ്ലണ്ട് താരം മോർഗൻ റോജേഴ്സ് മാധ്യമപ്രവർത്തകരോട് ചോദിച്ചത്. ‘എന്നാൽ, ചെറിയ വിടവു പോലും ഹാളണ്ടിന് നൽകാതിരിക്കാൻ ശ്രമിക്കുമെന്നും’ റോജേഴ്സ് പറഞ്ഞു. ഹാളണ്ടിലേക്ക് പന്ത് എത്താതിരിക്കാനുള്ള വഴികളായിരിക്കും ഇംഗ്ലണ്ട് തേടുക. ഒന്നോ രണ്ടോ തവണ മാത്രം പന്ത് തൊടാൻ സാധിച്ചാൽ പോലും അവയെല്ലാം ഗോളവസരങ്ങളാക്കി മാറ്റാൻ ഹാളണ്ടിന് സാധിക്കും. മെക്സിക്കോയ്ക്കെതിരായ ആവേശകരമായ മത്സരത്തിൽ 3–2ന് വിജയിച്ചശേഷം ഇംഗ്ലണ്ട് ടീം കാൻസസ് സിറ്റിയിലെ ക്യാംപിൽ തിരിച്ചെത്തി. മത്സരശേഷം വിജയാഹ്ലാദത്തിനിടെ വീണു പരുക്കേറ്റ ജോർഡൻ ഹെൻഡേഴ്സൻ ടീമിനൊപ്പം ചേർന്നു. 12ന് പുലർച്ചെ 2.30ന് ആണ് നോർവേ – ഇംഗ്ലണ്ട് പോരാട്ടം.

English Summary:

Erling Haaland is simply a apical scorer with 7 goals successful 2026 Fifa World Cup, making him a formidable unit successful the upcoming Norway vs England quarter-final. England players are strategizing to incorporate his potent attacking skills, acknowledging his quality to person adjacent constricted chances into goals. This lucifer is simply a highly anticipated shot event.

Read Entire Article